കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് സി.എച്ച് സെന്ററിന്റെ നേതൃത്വത്തിൽ അർബുദ, വൃക്കരോഗ ബോധവത്ക്കരണ കാമ്പയിന് തുടക്കമായി. മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ ഉദ്ഘാടനം ചെയ്തു. കെ.പി കോയ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി ഖുറം ഉമർ അനീസ്, ജില്ലാ പ്രസിഡന്റ് ഉമർ പാണ്ടികശാല, എം.എസ്.എഫ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് അർഷദ്, മസ്‌ക്കത്ത് കെ.എം.സി.സി പ്രസിഡന്റ് റഈസ് അഹമ്മദ്, സി.എച്ച് സെന്റർ ഓർഗനൈസിംഗ് സെക്രട്ടറി എം.വി സിദ്ദീഖ്, പ്രൊജക്ട് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം എളേറ്റിൽ, ഡോ. ഹുസൈൻ ചെറുതുരുത്തി, എ.കെ തരുവായ് തുടങ്ങിയവർ പങ്കെടുത്തു. ഖത്തർ കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിയുടെ മൂന്നാമത് ആംബുലൻസ് ഫണ്ട് യോഗത്തിൽ കൈമാറി.