ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം തന്ത്രിയായി സ്ഥാനമേറ്റ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ക്ഷേത്രത്തിൽ പ്രവേശിച്ച് താന്ത്രിക ചടങ്ങുകളിൽ പങ്കെടുത്തു. ഇന്നലെ ക്ഷേത്രത്തിൽ ഉച്ചപൂജയ്ക്ക് ശേഷമായിരുന്നു പുതിയ തന്ത്രി പൂജകളിൽ പങ്കെടുത്തത്. ഗുരുവായൂരപ്പന് തന്ത്രി പുഷ്പാഞ്ജലി അർപ്പിച്ചു. ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗമായി ദിനേശൻ നമ്പൂതിരിപ്പാട് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേൽക്കും. രാവിലെ 10.30ന് ദേവസ്വം കോൺഫറൻസ് ഹാളിൽ ദേവസ്വം കമ്മീഷണർ ബിജുപ്രഭാകർ മുമ്പാകെയാണ് സത്യവാചകം ചൊല്ലി സ്ഥാനമേൽക്കുക. ദേവസ്വം ഭരണസമിതിയിലെ സ്ഥിരാംഗമാണ് ക്ഷേത്രം തന്ത്രി.
ക്ഷേത്രം തന്ത്രിയായിരുന്ന ചേന്നാസ് നാരായണൻ നമ്പൂതിരിയുടെ നിര്യാണത്തെ തുടർന്നാണ് ദിനേശൻ നമ്പൂതിരി ക്ഷേത്രം തന്ത്രിയായി ചുമതലയേറ്റത്. പുഴക്കര ചേന്നാസ് ഇല്ലത്തെ മുതിർന്ന കാരണവർക്കാണ് ഗുരുവായൂർ ക്ഷേത്രത്തിലെ തന്ത്രിയാകാൻ അവകാശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |