കൊല്ലങ്കോട്: കേരളത്തെ പൂർണമായി ഒഴിവാക്കി തിരുച്ചെന്തൂർ എക്സ്പ്രസ് ഭാഗികമായി പുനരാരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും പഴയത് പോലെ പാലക്കാട് വരെ സർവീസ് നടത്തുന്നതിന് നടപടിയുണ്ടാകണമെന്നും രമ്യ ഹരിദാസ് എം.പി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെട്ടു.
പാലക്കാട് ജില്ലയിൽ നിന്ന് പഴനി, മധുര, തിരുച്ചെന്തൂർ ക്ഷേത്രങ്ങളിലേക്ക് ദർശനത്തിന് പോകുന്ന വിശ്വാസികൾക്കും വിവിധ ജോലികൾക്കും മറ്റുമായി തമിഴ്നാട്ടിലേക്ക് പോകുന്നവർക്കും വലിയ സഹായകമായിരുന്ന പൊള്ളാച്ചി- തിരുച്ചെന്തൂർ -പാലക്കാട് ട്രെയിൻ ഏറെ കാലത്തിനു ശേഷം പുനരാരംഭിക്കുമ്പോൾ കേരളത്തെ ഒഴിവാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും എം. പി പറഞ്ഞു. പകൽ സമയത്ത് പാലക്കാട് നിന്നും പഴനിയിലേക്കോ രാമേശ്വരത്തേക്കോ ട്രെയിനുകളില്ലെന്നും പൊള്ളാച്ചി പാലക്കാട് ട്രെയിൻ പഴനി വരെ ദീർഘിപ്പിച്ചാൽ ഉപകാരപ്രപ്രദമാകുമെന്നും എം. പി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |