SignIn
Kerala Kaumudi Online
Thursday, 19 September 2024 7.14 PM IST

മൈലപ്ര ജംഗ്ഷനിൽ സ്ലാബ് തകർന്ന് കാർ ഓടയിൽ വീണു

Increase Font Size Decrease Font Size Print Page
daily
മൈലപ്ര ജംഗ്ഷനിൽ സ്ലാബ് തകർന്ന് കാർ ഓടയിൽ വീണപ്പോൾ

പത്തനംതിട്ട: റോഡുപണി നടക്കുന്ന പുനലൂർ - മൂവാറ്റുപുഴ പാതയിൽ മൈലപ്ര ജംഗ്ഷനിൽ സ്ലാബ് തകർന്ന് കാർ ഓടയിൽ വീണു. റോഡ് പണിയുടെ ഭാഗമായാണ് പുതിയ സ്ലാബുകൾ ഓടയ്ക്ക് മുകളിൽ സ്ഥാപിച്ചത്. ഇന്നലെ രണ്ട് വാഹനങ്ങൾ ഇത്തരത്തിൽ സ്ലാബ് തകർന്ന് ഓടയിൽ വീണിട്ടുണ്ട്. കാൽനടയാത്രക്കാർക്കും സ്ലാബ് തകർന്ന് പരിക്കുപറ്റിയിട്ടുണ്ട്. വാഹനങ്ങൾ റോഡിൽ നിന്നും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് പ്രവേശിച്ചപ്പോഴാണ് സ്ലാബ് തകർന്നത്. കനം കുറഞ്ഞ സ്ലാബാണ് ഇവിടെ സ്ഥാപിച്ചതെന്ന ആരോപണമുണ്ട്. ആവശ്യത്തിന് കമ്പികൾ ഇല്ലാതെയാണ് സ്ലാബിന്റെ നിർമ്മാണമെന്ന് നാട്ടുകാർ പറയുന്നു. വാഹനങ്ങൾ കയറിയാൽ ഉടൻ തകരുന്ന സ്ഥിതിയാണ്. നേരത്തെ മുതൽ റോഡ് പണിയിൽ വൻ അഴിമതിയുള്ളതായി നാട്ടുകാർക്ക് പരാതിയുണ്ട്. ഓട തകർന്നതോടെ ജംഗ്ഷനിലെ വ്യാപാരികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.