പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 277 പേർക്ക്
കൊവിഡ് സ്ഥിരീകരിച്ചു. 259 പേർ രോഗമുക്തരായി
രോഗം സ്ഥിരീകരിച്ചവരിൽ 277 പേരും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്. ജില്ലയിൽ ഇതുവരെ ആകെ 198103 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 190518 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.ആകെ രോഗമുക്തരായവരുടെ എണ്ണം 193514 ആണ്. ജില്ലക്കാരായ 3264 പേർ ചികിത്സയിലാണ്.
കൊവിഡ് ബാധിതരായ ആറുപേർ ഇന്നലെ ജില്ലയിൽ മരിച്ചു
1) കൊടുമൺ സ്വദേശി (76)
2) ഏഴംകുളം സ്വദേശി (59)
3) കോന്നി സ്വദേശി (80)
4) ഇരവിപേരൂർ സ്വദേശി (75)
5) പ്രമാടം സ്വദേശി (80)
6) പുറമറ്റം സ്വദേശി (85)