തൃശൂർ: പാരിസ്ഥിതിക പഠനം നടത്താതെയും സാമൂഹിക പഠനം നടത്താതെയും ഏകപക്ഷീയമായി കെ. റെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോയാൽ ജനങ്ങളോടൊപ്പം നിന്ന് എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു.ഡി.എഫ് ജില്ലാ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി അദ്ധ്യക്ഷനായി. സംസ്ഥാന കൺവീനർ എം.എം. ഹസ്സൻ, ടി.എൻ. പ്രതാപൻ എം.പി, ബെന്നി ബഹന്നാൻ എം.പി, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, ജില്ലാ കൺവീനർ കെ.ആർ. ഗിരിജൻ, ഫോർവേർഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ, കെ.എസ്. ഹംസ, തോമസ് ഉണ്ണിയാടൻ, ആർ.വി. അബ്ദുൾ റഹീം, സലിം പി. മാത്യു, ജോസഫ് കുര്യൻ, പദ്മജ വേണുഗോപാൽ, ടി.യു. രാധാകൃഷ്ണൻ, അനിൽ അക്കര, ഒ. അബ്ദുൾറഹ്മാൻ കുട്ടി, എം.പി. വിൻസെന്റ്, പി.എ. മാധവൻ, ടി.വി. ചന്ദ്രമോഹൻ, സി.വി. കുരിയാക്കോസ്, പി.എം. ഏലിയാസ്, പി.ആർ.എൻ. നമ്പീശൻ, മാർട്ടിൻ പോൾ, മനോജ് ചിറ്റിലപ്പിള്ളി, കെ.സി. കാർത്തികേയൻ, കെ.എൻ. പുഷ്പാംഗദൻ, സുനിൽ അന്തിക്കാട്, ഐ.പി. പോൾ, അഡ്വ. ജോസഫ് ടാജറ്റ്, എം.എ. റഷീദ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |