ശബരിമല : അയ്യപ്പഭക്തൻമാർക്കായി നെടുമ്പാശേരി വിമാനത്താവളത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇൻഫർമേഷൻ സെന്റർ കം ഹെൽപ്പ് ഡെസ്‌ക് ഒരുക്കി. വിമാനത്താവളത്തിന് മുന്നിലെ ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടനം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ നിർവഹിച്ചു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, ബോർഡ് ചീഫ് എൻജിനിയർ കൃഷ്ണകുമാർ, ബോർഡിന്റെ ഹൈക്കോടതി സ്റ്റാൻഡിംഗ് കൗൺസിൽ അഡ്വ. ബിനു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തീർത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സെന്ററിൽ ലഭ്യമാകും