കാസർകോട്: വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ ചേർന്ന എയിംസ് ജനകീയ കൂട്ടായ്മയുടെ മുനിസിപ്പൽ മേഖല കൺവെൻഷൻ ഉദ്ഘാടനം കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു.
. മുനിസിപ്പൽ കൗൺസിലർ രഞ്ജിത മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സിദ്ധീഖ് ചക്കര, അശ്വിനി ജി. നായിക്, വിമല ശ്രീധർ, സുമയ്യ മൊയ്ദീൻ, ഹാഫില ബഷീർ, നേതാക്കളായ സുബൈർ പടുപ്പ്, ആർ. ഗംഗാധരൻ, ഷാഫി കല്ല് വളപ്പിൽ, ആനന്ദൻ പെരുമ്പള, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, ഹരീഷ് ചന്ദ്ര തുളു, ജസ്സി മഞ്ചേശ്വരം, സലീം സന്ദേശം ചൗക്കി, ശരീഫ് മുഗു, ഹസ്സൈനാർ തോട്ടുംഭാഗം, ഉസ്മാൻ കടവത്ത്, ബഷീർ കൊല്ലമ്പാടി, ശരീഫ് സാഹിബ്, അജിത്ത് കുമാർ കാസർകോട്, ഹമീദ് ചേരങ്കയ്, ഷാഫി അണങ്കൂർ എന്നിവർ പ്രസംഗിച്ചു. കൂട്ടായ്മ ജില്ലാ ഭാരവാഹി നാസർ ചെർക്കളം സ്വാഗതവും അജിത് കുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: അഡ്വക്കേറ്റ് വി.എം. മുനീർ( മുഖ്യ രക്ഷാധികാരി) ഷാഫി കല്ല് വളപ്പിൽ (ചെയർമാൻ), അജിത് കുമാർ (ജനറൽ കൺവീനർ) ശരീഫ് സാഹിബ് ( ട്രഷറർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |