പത്തനംതിട്ട : മാനവികതയുടെ മഹാകാഴ്ചയാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡി.വൈ.എഫ്.ഐ ഹൃദയപൂർവം പൊതിച്ചോറ് വിതരണമെന്ന് അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹിം പറഞ്ഞു. ഭക്ഷണശാലകളിൽ മതം നോക്കി പ്രവേശിക്കണമെന്ന് ആക്രോശിക്കപ്പെടുന്ന കാലഘട്ടത്തിലാണ് സഹജീവികൾക്ക് നൽകാനായി ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ കൈയിൽ ജനലക്ഷങ്ങൾ ഭക്ഷണപ്പൊതി കെട്ടിനൽകുന്നതെന്ന് റഹിം പറഞ്ഞു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഹൃദയപൂർവം പദ്ധതിയുടെ നാലാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ജില്ലാ പ്രസിഡന്റ് സംഗേഷ് ജി.നായർ അദ്ധ്യക്ഷനായി.
ജില്ലാ സെക്രട്ടറി പി.ബി.സതീഷ് കുമാർ, ട്രഷറർ ബി.നിസാം, കമ്മിറ്റിയംഗം അൻസിൽ അഹമദ്, സംസ്ഥാന കമ്മിറ്റി അംഗം ആർ.ശ്യാമ, ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് കുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ നീതു അജിത്ത്, രാജ് കുമാർ, ശ്രീനി എസ്. മണ്ണടി, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.താജ് പോൾ, ആർ.എം.ഒ ആശിഷ് മോഹൻ എന്നിവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |