പീച്ചി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾക്കും അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾക്കും ഇ.എസ്.ഐ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും മിനിമം കൂലിയും നൽകണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ ആവശ്യപ്പെട്ടു. എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ചെങ്ങറ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ.ഉദയഭാനു, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.പി മുരളി, മുൻ മന്ത്രി വി.എസ് സുനിൽകുമാർ , എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ, മഹിളാസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഷീലാ വിജയകുമാർ, ടി.ആർ.രാധാകൃഷ്ണൻ , അഡ്വക്കേറ്റ് എസ്.വേണുഗോപാൽ , അഡ്വക്കേറ്റ്.എ.അജികുമാർ , ലളിതാ ചന്ദ്രശേഖർ, പി.സുരേഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
വ്യവസായ പാർക്കിൽ
സംരംഭങ്ങൾക്ക് സ്ഥലം നൽകുന്നു
തൃശൂർ: വരവൂർ വ്യവസായ പാർക്കിൽ പ്രകൃതി സൗഹൃദ സംരംഭങ്ങൾക്ക് സ്ഥലം അനുവദിക്കും. കാർഷികാധിഷ്ഠിത ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ, റെഡിമെയ്ഡ് ഗാർമെന്റ്സ്, സി.എൻ.സി ഇലക്ട്രോണിക് തുടങ്ങിയവയ്ക്ക് മുൻഗണന. അപേക്ഷയോടൊപ്പം സൈറ്റ് പ്ലാൻ, സ്ഥാപന ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ, പദ്ധതി രേഖ, ഫീസടച്ച ചലാൻ പകർപ്പ് എന്നിവ സമർപ്പിക്കണം. താല്പര്യമുള്ളവർക്ക് www.industry.kerala.gov.in എന്ന വെബ്സൈറ്റിൽ ജനുവരി 5ന് മുമ്പ് അപേക്ഷിക്കാം. സർക്കാർ ഫീസ് 5,515 രൂപ. ഹെഡ് അക്കൗണ്ട് 08510010288, ഇ.എം.ഡി 10,000. ഹെഡ് 844300103.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |