SignIn
Kerala Kaumudi Online
Thursday, 19 September 2024 6.40 PM IST

വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണത്തിന് കലവറ നിറച്ച് സ്‌കൂൾ പി.ടി.എ

Increase Font Size Decrease Font Size Print Page
school

തൃശൂർ : ഉച്ചഭക്ഷണ വിതരണം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് സുഭിക്ഷമായ ഉച്ചഭക്ഷണം നൽകാനായി കുണ്ടുകാട് നിർമ്മല സ്‌കൂളിലെ പി.ടി.എ കമ്മിറ്റിയുടെ നേത്വത്വത്തിൽ കലവറ നിറയ്ക്കൽ പരിപാടിക്ക് തുടക്കം കുറിച്ചു. പി.ടി.എ പ്രസിഡന്റ് പി.എൻ.സുരേന്ദ്രൻ കലവറ നിറയ്ക്കൽ ഉദ്ഘാടനം ചെയ്തു. എല്ലാ ആഴ്ച്ചകളിലും തിങ്കൾ, വ്യാഴം ദിവസങ്ങളിൽ കലവറ നിറയ്ക്കൽ നടക്കും. അടുത്തഘട്ടത്തിൽ സ്‌കൂൾ അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പദ്ധതിയിൽ പങ്കാളികളാകും. കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾ അറിയിക്കുന്നതിന് ആരംഭിച്ച ' കാതോരം ' പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ ആമലത്ത് നിർവഹിച്ചു. സ്‌കൂളിന്റെ ചുമരുകളിൽ ചിത്രം വരച്ച അദ്ധ്യാപിക ആതിരയെ ആദരിച്ചു. ക്രിസ്മസിനോട് അനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. പ്രധാനദ്ധ്യാപിക ത്രേസ്യ തോമസ് അദ്ധ്യക്ഷത വഹിച്ചു. എൻ.പി. ക്ലൈമൻസ്, എം.എസ് ഗിരീഷ്‌കുമാർ, വി.ജെ ജോളി, സ്റ്റാഫ് സെക്രട്ടറി ജെയ്‌മാത്യു, സി.എൻ.സുരേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, PTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.