പത്തനംതിട്ട :കേരളത്തിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾക്കും പീഡനങ്ങൾക്കും എതിരെ സ്ത്രീ സുരക്ഷയ്ക്ക് സ്ത്രീ ശക്തി എന്ന മുദ്രാവാക്യം ഉയർത്തി ബി.ജെ.പി പത്തനംതിട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന ധർണ ജില്ലാ സെക്രട്ടറി അഡ്വ. ഷൈൻ ജി .കുറുപ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി സൂരജ് ഇലന്തൂർ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ ജി. വിദ്യാധിരാജൻ, വി. എസ്. അനിൽകുമാർ, മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സുമ രവി, മണ്ഡലം പ്രസിഡന്റ് ശ്രീവിദ്യ സുഭാഷ്,കുമ്പഴ മേഖലാ വൈസ് പ്രസിഡന്റ് അശ്വതി, ദിനേശ്കുമാർ, വിജയകുമാർ, മനോജ്, ഗോപാലകൃഷ്ണ കാരണവർ, ബൂത്ത് പ്രസിഡന്റുമാരായ അന്നമ്മ ജോർജ്, സനൽ കുലശേഖരപ്പട്ട എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |