കൊച്ചി: കേരള സംസ്ഥാന യുവജന കമ്മിഷൻ ജില്ലാ അദാലത്തിൽ 21കേസുകൾ പരിഗണിച്ചതിൽ 11കേസുകൾ തീർപ്പാക്കി. എറണാകുളം സ്വദേശിയായ യുവാവിനെ അനാവശ്യമായി കേസിൽ പ്രതി ചേർത്തുവെന്ന പരാതിയിൽ പൊലീസ് റിപ്പോർട്ട് കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. പ്രതി ചേർക്കാനുള്ള തെളിവുകൾ ഇല്ലെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്ന് പ്രതിപട്ടികയിൽ നിന്ന് യുവാവിനെ ഒഴിവാക്കാനുള്ള നടപടി അദാലത്തിൽ സ്വീകരിച്ചു. എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ യുവജന കമ്മിഷൻ അംഗം ഡോ. പ്രിൻസി കുര്യാക്കോസ്, സെക്രട്ടറി ക്ഷിതി. വി. ദാസ്, അഭിഷേക്. പി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |