കോഴിക്കോട്: മാർബിൾ ഗാലറി ട്രോഫിയ്ക്കു വേണ്ടിയുള്ള എട്ടാമത് ദേശീയ ഫൂട്ട് വോളി ചാമ്പ്യൻഷിപ്പ് 25 മുതൽ 27 വരെ ബീച്ചിൽ നടക്കും. കേരള ഫൂട്ട് വോളി അസോസിയേഷൻ ദേശീയ വോളി അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ആൺകുട്ടികളും പെൺകുട്ടികളും മാറ്റുരയ്ക്കും. ഡബിൾസ്, ത്രീസ് മത്സരങ്ങളാണ് നടക്കുകയെന്ന് ദേശീയ ഫൂട്ട് വോളി അസോസിയേഷൻ സെക്രട്ടറി ജനറൽ എ.കെ.മുഹമ്മദ് അഷ്റഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
25ന് വൈകിട്ട് നാലിന് മന്ത്രി അഹമ്മദ് ദേവർകോവിൽ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഫെഡറേഷൻ പ്രസിഡന്റ് രാം അവദർ, ഓർഗനൈസിംഗ് കമ്മിറ്റി വർക്കിംഗ് ചെയർമാൻ കെ.വി.അബ്ദുൽ മജീദ്, ജില്ലാ പ്രസിഡന്റ് വി.അബ്ദുള്ളക്കോയ എന്നിവർ യഥാക്രമം ദേശീയ, സംസ്ഥാന, ജില്ലാ പതാകകൾ ഉയർത്തും.
വാർത്താസമ്മേളനത്തിൽ ചീഫ് കോ ഓർഡിനേറ്റർ ടി.എം.അബ്ദുറഹ്മാൻ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ കെ.ബി. ജയാനന്ദൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ എ.എം.നൂറുദ്ദീൻ, എം.എ.സാജിദ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |