എറണാകുളത്തുനിന്നും ലഡാക്കിലേക്ക് സൈക്കിൾസവാരി
കോഴിക്കോട്: പ്രകൃതിയോട് ഇണങ്ങാൻ ആഹ്വാനം ചെയ്ത് ലഡാക്കിലേക്ക് രണ്ട് യുവാക്കളുടെ സൈക്കിൾ സവാരി. തൃശൂർ സ്വദേശി ജിത്തുകൃഷ്ണയും എറണാകുളം കടവൂർ സ്വദേശി അജയ് ഷാജിയുമാണ് പ്രകൃതിയെക്കുറിച്ചുള്ള നല്ലപാഠം പകർന്നുകൊണ്ട് കിലോമീറ്ററുകളോളം സൈക്കിളിൽ യാത്രചെയ്യുന്നത്. ദിവസം നൂറുകിലോമീറ്റർ സൈക്കിളോടിച്ച് 45 ദിവസം കൊണ്ട് പറ്റാവുന്ന സംസ്ഥാനങ്ങളെല്ലാം കവർ ചെയ്തുകൊണ്ടാണ് മഞ്ഞുപെയ്യുന്ന ലഡാക്കിലേക്കുള്ള യാത്ര.
ഒരുമാസം മുമ്പ് സോഷ്യൽമീഡിയ വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. ഐ.ടി.ഐ കഴിഞ്ഞ ശേഷം കൊവിഡ് കാലത്ത് നാട്ടിൽ കൂലിപ്പണിയെടുത്താണ് ഇരുവരും യാത്രയ്ക്കുള്ള പണം കണ്ടെത്തിയത്. ഇതിനുമുമ്പ് സംസ്ഥാനത്തിനകത്ത് ചെറുയാത്രകൾ നടത്തിയ പരിചയം ഒഴിച്ചാൽ ഇത്രയും ദീർഘദൂര യാത്ര ആദ്യം. ഷാജിയുടെയും ആശയുടെയും മകനാണ് 21 കാരനായ അജയ്. പരേതനായ രാധാകൃഷ്ണന്റെയും സുമയുടെയും മകനാണ് ജിത്തു. വികസനത്തിന്റെ പേരിൽ വ്യാപകമായി മരം മുറിക്കുന്നതും പരിസ്ഥിതിയെ താറുമാറാക്കുന്നതിനുമെതിരെ പറ്റാവുന്നിടത്തെല്ലാം ബോധവത്കരണങ്ങൾ നടത്തിയും ചെയ്യുന്ന നാട്ടിലെല്ലാം ഒരു മരമെങ്കിലും നട്ടുമാണ് ഇവരുടെ മുന്നോട്ടുള്ള പ്രയാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |