എരുമേലി. എരുമേലി ഇടത്താവളം പദ്ധതിക്ക് 18ന് രാവിലെ പത്തിന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ശിലാസ്ഥാപനം നടത്തും. കിഫ്ബി ഫണ്ടിൽ 15 കോടി രൂപ ചെലവിട്ടാണ് വലിയമ്പലത്തിനടുത്ത് ഇടത്താവളം നിർമിക്കുന്നത്. സ്വാഗത സംഘ രൂപീകരണം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ നടന്നു. അഞ്ഞൂറോളം പേർക്ക് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും സൗകര്യമുള്ള അന്നദാന സമുച്ചയവും അതിഥി മന്ദിരവുമാണ് നിർമിക്കുന്നത്. വിപുലമായ പാർക്കിംഗ് സൗകര്യവുമുണ്ടാകും. ശബരിമല മാസ്റ്റർപ്ലാനിൽ എരുമേലിയെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും 30 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ടൂറിസം പിൽഗ്രിം സർക്യൂട്ടിൽ എരുമേലി ഉൾപ്പെട്ടിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |