SignIn
Kerala Kaumudi Online
Friday, 20 September 2024 7.39 PM IST

സി.പി.ഐ ജില്ലാ സമ്മേളനം: അരിയും പച്ചക്കറികളും വി.കെ. മോഹനൻ കാർഷിക സംസ്‌കൃതിയിലൂടെ

Increase Font Size Decrease Font Size Print Page
1

തൃശൂർ: ആഗസ്റ്റ് 25, 26 തീയതികളിൽ തൃപ്രയാറിൽ നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനത്തിന് ആവശ്യമുള്ള അരിയും പച്ചക്കറികളും വി.കെ. മോഹനൻ കാർഷിക സംസ്‌കൃതി വഴി കലവറയിലെത്തിക്കും. 24ന് കലവറ നിറയ്ക്കും. വി.കെ. മോഹനൻ കാർഷിക സംസ്‌കൃതി യോഗത്തിലാണ് തീരുമാനം.
2015ലാണ് കാർഷിക സംസ്‌കൃതിക്ക് രൂപംനൽകിയത്. ജില്ലാ സമ്മേളനത്തിനാവശ്യമായ കാർഷികവിഭവങ്ങൾ ജൈവരീതിയിൽ ഉത്പാദിപ്പിച്ചത് ചർച്ചയായിരുന്നു. പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംഘടനകളും ഇത് മാതൃകയാക്കുകയും ചെയ്തു. ഓണത്തിന് വിവിധ കേന്ദ്രങ്ങളിൽ സംസ്‌കൃതിയുടെ നേതൃത്വത്തിൽ ഉത്പാദിപ്പിച്ച വിഷരഹിത പച്ചക്കറികളും പഴവർഗങ്ങളും വിപണനം നടത്തുന്നതിന് ചന്തകൾ ആരംഭിച്ചിരുന്നു.
നിയോജക മണ്ഡലങ്ങളിൽ പഞ്ചായത്തിൽ ഒരു ക്ലസ്റ്റർ വീതം രൂപീകരിച്ച് ശാസ്ത്രീയജൈവകൃഷിയാണ് പ്രോത്സാഹിപ്പിക്കുന്നത്. കർഷകരുടെയും കാർഷികവിദഗ്ദ്ധരുടെയും കൂട്ടായ്മകൾ ശക്തിപ്പെടുത്തും. കൃഷി ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ഏപ്രിൽ 18ന് ആരംഭിക്കും.

ചെയർമാൻ അഡ്വ. വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, അസി. സെക്രട്ടറി അഡ്വ. ടി.ആർ. രമേഷ്‌കുമാർ, കിസാൻസഭ ജില്ലാ സെക്രട്ടറി കെ.വി. വസന്തകുമാർ, പ്രസിഡന്റ് കെ.കെ. രാജേന്ദ്രബാബു, ഡോ. പി. ഇന്ദിരാദേവി, ഡോ. സി.ആർ. എൽസി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി അഡ്വ. വി എസ്. സുനിൽകുമാർ (ചെയർമാൻ), കെ.കെ. രാജേന്ദ്രബാബു (കൺവീനർ), എൻ.കെ. തങ്കരാജ് (കോ- ഓർഡിനേറ്റർ), സിജോ പൊറത്തൂർ, എം.കെ. ഉണ്ണി (അസി. കോ- ഓർഡിനേറ്റർമാർ) എന്നിവരെയും 40 അംഗ ജനറൽ കമ്മറ്റിയെയും 8 അംഗ ടെക്‌നിക്കൽ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.