കൊച്ചി: ബി.ഡി.ജെ.എസ് എറണാകുളം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മഹാകവി കുമാരനാശാന്റെ നൂറ്റമ്പതാം ജന്മദിനാഘോഷം സംസ്ഥാന ട്രഷറർ അനിരുദ്ധ് കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് മുഖ്യാതിഥിയായി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് മുഖ്യപ്രഭാഷണം നടത്തി. 'ദാർശനിക പ്രവാചകനായ മഹാകവി' ലഘുലേഖ കലൂർ എ.സി.എസ് സ്കൂൾ മാനേജർ പി.ഐ. തമ്പി അദ്ധ്യാപിക പത്മാക്ഷിക്ക് നൽകി പ്രകാശനം ചെയ്തു. മഹിളാസേന ജില്ലാ പ്രസിഡന്റ് അഡ്വ.വി.ആർ. രമിത വിഷു പായസ കിറ്റ് വിതരണം ചെയ്തു.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. വിശിഷ്ട സേവനത്തിന് കിഷേർകുമാറിന് പെന്നാടയണിയിച്ച് ആദരിച്ചു. സി.സി. ഗാന്ധി, കെ.ജി. ബിജു, മിനി കിഷോർകുമാർ, മിഥുൻ ഷാജി എന്നിവർ പ്രസംഗിച്ചു. മഹിളാസേന മണ്ഡലം പ്രസിഡന്റ് ബീന നന്ദകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് അർജുൻ ഗോപിനാഥ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |