SignIn
Kerala Kaumudi Online
Thursday, 19 September 2024 2.16 PM IST

ഡി.വൈ.എഫ്.എെ സംസ്ഥാന സമ്മേളനം : പ്രദർശനങ്ങൾക്ക് ഇന്ന് തുടക്കം

Increase Font Size Decrease Font Size Print Page
dyfi

പത്തനംതിട്ട : ഡി.വൈ.എഫ്.ഐ 15ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചരിത്ര, ചിത്ര, ശിൽപ്പ പ്രദർശനം ശബരിമല ഇടത്താവളത്തിലെ പി.ബി. സന്ദീപ് കുമാർ നഗറിൽ റവന്യൂ മന്ത്രി കെ.രാജൻ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാജോർജ്, സ്വാഗത സംഘം ചെയർമാൻ കെ.പി.ഉദയഭാനു, പി.ജെ.അജയകുമാർ, കെ.യു.ജനീഷ് കുമാർ എം.എൽ.എ, പി.ബി.സതീഷ് കുമാർ, സംഗേഷ് ജി.നായർ, ആർ.മനു, ആർ.ശ്യാമ, ബി.നിസാം, എം.സി.അനീഷ് കുമാർ, എം.അനീഷ് കുമാർ, അനീഷ് വിശ്വനാഥ് എന്നിവർ പങ്കെടുക്കും.
പ്രദർശനത്തിൽ യുവജന പ്രസ്ഥാനത്തിന്റെ ചരിത്രം, നാല് പതിറ്റാണ്ട് കാലത്തെ പ്രക്ഷോഭങ്ങൾ, പോരാട്ടങ്ങൾ, മുന്നേറ്റങ്ങൾ, ഇവ വരകളിലൂടെയും വർണ്ണങ്ങളിലൂടെയും ദൃശ്യവൽക്കരിച്ചിരിക്കുന്നു. പത്തനംതിട്ടയുടെ നൂറ്റാണ്ടുകളുടെ ചരിത്രം എന്നിവ പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ജില്ലയിലെ അനശ്വര രക്തസാക്ഷികളുടെ വിവരങ്ങളും നഗറിൽ ഒരുക്കിയിട്ടുണ്ട്. കൂത്തുപറമ്പ് വെടിവയ്പ്പിന്റെ ശിൽപ്പാവിഷ്‌കാരവും നഗറിൽ കാണാം.
കലാകാരൻ ശെൽവരാജിന്റെ നേതൃത്വത്തിൽ എൻ.ജി.ഒ യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി ബി.ആനന്ദക്കുട്ടൻ, ഡോ.രേണു എന്നിവരാണ് പ്രദർശനം തയ്യാറാക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.