SignIn
Kerala Kaumudi Online
Friday, 20 September 2024 7.45 PM IST

കാൻസർ ബാധിതരായ കുട്ടികൾക്ക് അഭയകേന്ദ്രമായി ലയൺസ് ഹോപ്പ് ഹോം

Increase Font Size Decrease Font Size Print Page
hope-

തൃശൂർ: കാൻസർ ബാധിതരായ കുട്ടികൾക്ക് ചികിത്സാ കാലയളവിൽ രക്ഷിതാക്കൾക്കൊപ്പം സൗജന്യമായി താമസിക്കുന്നതിന് സൗകര്യം ഒരുക്കുന്ന ലയൺസ് ഹോപ്പ് ഹോമിന്റെ ഉദ്ഘാടനം ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡയറക്ടർ വി.പി.നന്ദകുമാർ നിർവഹിച്ചു.

ലയൺസ് സ്‌പെഷ്യാലിറ്റി ഐ ഹോസ്പിറ്റൽ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ട്രസ്റ്റും ലയൺസ് ഡിസ്ട്രിക്ട് 318 ഉം ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷനും ചേർന്നാണ് ഈ സൗകര്യം ഒരുക്കുന്നത്. ജില്ലയിലെ വിവിധ ആശുപത്രികളിൽ കാൻസർ ബാധിതരായ കുട്ടികൾക്ക് കീമോ തെറാപ്പിക്ക് ശേഷം ഒന്നോ രണ്ടോ ദിവസം വിശ്രമിക്കാനുള്ള റെസ്റ്റ് ഹോമാണ് ഹോപ്പ് ഹോം. ആശുപത്രിയിൽ ലഭ്യമാകുന്ന അതേ സൗകര്യം ഹോപ്പ് ഹോമിൽ സജ്ജീകരിച്ചിട്ടുണ്ട്. ലയൺസ് സ്‌പെഷ്യാലിറ്റി ഐ ഹോസ്പിറ്റൽ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി അഡ്വ.കെ.എൻ.സോമകുമാർ അദ്ധ്യക്ഷനായി. ഡിസ്ട്രിക്ട് ഗവർണർ ജോർജ്ജ് മൊറേലി, മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ സാജു ആന്റണി പാത്താടൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. രക്ഷിതാക്കൾക്കായി ഹോപ്പ് ഫൗണ്ടേഷന്റെ മെഡിക്കൽ അഫയേഴ്‌സ് ഡയറക്ടർ ഡോ.സൈനുൾ ആബിദീൻ തയ്യാറാക്കിയ പുസ്തകം ഡിസ്ട്രിക്ട് ഗവർണർ ജോർജ്ജ് മൊറേലി പ്രകാശനം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ (ഇലക്ട്) സുഷമ നന്ദകുമാർ, വൈസ് ഡിസ്ട്രിക്ട് ഗവർണർമാരായ (ഇലക്ട്) ടോണി ഏനോക്കാരൻ, ജെയിംസ് വളപ്പില, പ്രോഗ്രാം കൺവീനറും ട്രസ്റ്റ് ട്രഷററുമായ ടി.ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ചൈൽഡ്ഹുഡ് കാൻസർ ഡിസ്ട്രിക്ട് കോർഡിനേറ്റർ സുജിത്ത് ശ്രീനിവാസൻ സ്വാഗതവും ട്രസ്റ്റ് സെക്രട്ടറി എ.എ.ആന്റണി നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, HOPEHOME
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.