പത്തനംതിട്ട : കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി ജനുവരി മാസത്തിൽ നടത്തിയ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് ആൻഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) റഗുലർ / ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ) സപ്ലിമെന്ററി പരീക്ഷകളുടേയും മാർച്ച് മാസത്തിൽ നടത്തിയ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്) റഗുലർ/സപ്ലിമെന്ററി പരീക്ഷകളുടേയും ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലവും മാർക്കിന്റെ വിശദാംശങ്ങളും അറിയാൻ അതത് പരീക്ഷാകേന്ദ്രങ്ങളുമായി ബന്ധപ്പെടണം. കൂടാതെ ഐ.എച്ച്.ആർ.ഡി.യുടെ വെബ്സൈറ്റിലും (www.ihrd.ac.in ) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ 23 വരെ അതത് പരീക്ഷാകേന്ദ്രങ്ങളിൽ പിഴ കൂടാതെയും 25 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമർപ്പിക്കാം. ജൂലൈ 2022ലെ 2018 സ്കീം സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവർ അപേക്ഷകൾ ഈ മാസം 30ന് മുമ്പായും 200 രൂപ ലേറ്റ് ഫീയോടുകൂടി ജൂലായ് നാലുവരെയും അതത് സ്ഥാപനമേധാവികൾ മുഖേന സമർപ്പിക്കണം. നിർദിഷ്ട തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ലെന്ന് ഡയറക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |