SignIn
Kerala Kaumudi Online
Friday, 20 September 2024 5.19 PM IST

വി​സ്മയമായി​ പച്ചിലപ്പാറൻ, പെരിങ്ങനാട് ചാലയിൽ അപൂർവ തവളയെ കണ്ടെത്തി

Increase Font Size Decrease Font Size Print Page
1
പച്ചിലപ്പാറൻ തവള

പള്ളിക്കൽ : പച്ചിലപ്പാറൻ എന്ന് പേരുള്ള അപൂർവയിനം തവള പെരിങ്ങനാട് ചാല പൈനുംവിളയിൽ ആർ.രതീഷിന്റെ വീട്ടിൽ വി​രുന്നെത്തി​. റാക്കോ ഫോറസ് മലബാറിക്കസ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ തവള വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ റി​പ്പോർട്ടായ Red Data Book ൽ ഇടം നേടിയിട്ടുണ്ട്. മഴക്കാടുകളിലും പശ്ചിമഘട്ട മലനിരകളിലും കാണപ്പെട്ടിരുന്ന ഇവയെ കേരളത്തിന്റെ വനമേഖലയിലും കാണാൻ കഴിയും. പച്ചിലപ്പാറൻ തവളയ്ക്ക് ഉളിതേമ്പൻ തവള, മലബാർ ഗ്ലൈഡിംഗ് ഫ്രോഗ് എന്നും പേരുകളുണ്ട്. ഇവയുടെ കൈകാലുകൾ നേർത്തതും വിരലുകൾ വളരെ ചെറുതുമാണ്. വളരെ ഉയരമുള്ള വൃക്ഷങ്ങളിൽ നിന്ന് പാരാച്ച്യൂട്ട് പോലെ പറന്നിറങ്ങാൻ ഇവയ്ക്ക് കഴിയും. 15 മീറ്റർ ദൂരത്തോളം കുതിച്ചു ചാടാനും ഇവയ്ക്ക് കഴിവുണ്ട്. മീൻ വളർത്താനായി വീട്ടിൽ നിർമ്മിച്ച കുളത്തിന്റെ കരയിലാണ് രതീഷിന്റെ മകൾ പഴകുളം കെ.വി.യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ആർഷാ ആർ.രാജ് ബഹുവർണ്ണത്തിലുള്ള തവളയെ കണ്ടത്. തവളയുടെ ചിത്രം ഗൂഗിൾ ലെൻസ് വഴി നോക്കിയപ്പോഴാണ് ഇത് പച്ചിലപ്പാറനാണെന്ന് കണ്ടെത്തിയത്. തവളയെ സുരക്ഷിതമായി മരക്കൂട്ടങ്ങൾക്കിടയിലേക്ക് തിരിച്ചയച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.