SignIn
Kerala Kaumudi Online
Thursday, 19 September 2024 6.19 PM IST

ക്ഷേത്ര മുറ്റത്ത് വിളയിച്ച നെൽക്കതിർക്കൊണ്ട് ദേവന് നിറപുത്തരി പൂജ നടത്തി

Increase Font Size Decrease Font Size Print Page
nira

ഇളമണ്ണൂർ : ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലേക്കുള്ള നിറപുത്തരി ചടങ്ങിനായുള്ള നെല്ല് ക്ഷേത്രമുറ്റത്തു തന്നെ കൃഷിചെയ്ത് ദേവന് സമർപ്പിച്ചു. ഏപ്രിൽ മാസത്തിൽ ഏനാദിമംഗലം അസി.കൃഷിഓഫീസറുടെ സഹായത്തോടെ വിത്ത്ശേഖരിച്ചു നിലമൊരുക്കി കൃഷിയിറക്കുകയായിരുന്നു .കൃത്യമായ പരിചരണം നൽകിയതോടെ ചിങ്ങം ആയപ്പോൾ കതിരുകൾ പാകമായി കഴിഞ്ഞദിവസം രാവിലെ 9ന് കൊയ്ത്തു നടത്തി മേൽശാന്തി വിനോദ് എൻ പോറ്റി നിറപുത്തരി ചടങ്ങു നടത്തി. സമീപ പ്രദേശങ്ങളിൽ ഒന്നും കതിരുകൾ കിട്ടാനില്ലാത്ത സാഹചര്യത്തിലാണ് ക്ഷേത്രം കമ്മിറ്റി കരയോഗം ഭരണസമിതിയുടെ സഹകരണത്തോടെ നെൽകൃഷി നടത്താൻ തീരുമാനിച്ചത്.ദേവസ്വം പ്രസിഡന്റ് പി,രവീന്ദ്രൻ നായർ ,സെക്രട്ടറി കെ.സേതുകുമാർ, വൈസ് പ്രസിഡന്റ് .പി ജി കൃഷ്ണകുമാർ, ട്രഷറർ ശ്രീകാന്ത്.കെ, എസ്.കരയോഗം പ്രെസിഡന്റ് അഡ്വ.ബി ഉണ്ണികൃഷ്ണൻ.കരയോഗം സെക്രട്ടറി മന്മഥൻ നായർ.അഡ്വ.ഡി.ഭാനുദേവൻ,രാജീവ് ജി ദേവസ്വം കമ്മിറ്റി അംഗങ്ങളായ ജെ. വേണുഗോപാലൻപിള്ള കൃഷ്ണൻ നായർ, വിജയകുമാർ ,രാധാകൃഷ്ണൻ, അർജുൻ, അരവിന്ദ്, അനിൽകുമാർ, സുമേഷ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.