കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്ത നിർമ്മിത ബുദ്ധി, മെഷീൻ ലേണിംഗ് സ്റ്റാർട്ടപ്പായ റിയഫൈ ടെക്നോളജിയുടെ ഇന്റർവ്യൂ വീഡിയോ ചെയ്ത് ഗൂഗിൾ ടെക്നോളജി സംഘം. ഗൂഗിൾ ഇന്റർവ്യൂ വീഡിയോ ചെയ്യുന്ന രാജ്യത്തെ അപൂർവം സ്റ്റാർട്ടപ്പുകളിലൊന്നാണിത്.
ഫെഡറൽ ബാങ്കിനായി വികസിപ്പിച്ച ഫെഡി എന്ന നിർമ്മിതബുദ്ധി അധിഷ്ഠിത ബാങ്കിംഗ് സഹായിയെ നേരത്തെ ഗൂഗിളിന്റെ മികച്ച ആപ്പായി തിരഞ്ഞെടുത്തിരുന്നു. ലളിതമായി ഉപയോഗിക്കാവുന്ന നിർമ്മിതബുദ്ധി സഹായിയെക്കുറിച്ചാണ് ഗൂഗിൾ ഇന്റർവ്യൂവിൽ ജോൺ മാത്യു സംസാരിക്കുന്നത്. മനുഷ്യമസ്തിഷ്കം പോലെ ചോദ്യങ്ങൾക്കുള്ള യുക്തിസഹജവും സഹായകരവുമായ മറുപടിയാണ് റിയഫൈയുടെ സാങ്കേതികവിദ്യയിലൂടെ ലഭിക്കുന്നതെന്ന് ജോൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |