ചങ്ങനാശേരി. നീലംപേരൂർ പൂരം പടയണിയുടെ മൂന്നാം ഘട്ടത്തിന് ഇന്ന് സമാപനം. പൂരം പടയണി അടുക്കുന്നതിന്റെ ഭാഗമായി പ്ലാവിലക്കോലങ്ങളായ താപസകോലവും ആനയും ഹനുമാനും പടയണികളത്തിൽ ഒന്നിച്ചെത്തും. പടയണികളത്തിൽ ഇന്നലെ പ്ലാവില കോലമായ ഹനുമാൻ എത്തി. നാല് ദിവസങ്ങളിലായി നടന്ന പ്ലാവിലക്കോലങ്ങളുടെ ഘട്ടത്തിന്റെ ആദ്യ ദിനങ്ങളിൽ കല്യാണ സൗഗന്ധികം തേടിയുള്ള യാത്രയിൽ കണ്ട താപസനും ആനയും ഹനുമാനുമാണ് പടയണിക്കളത്തിൽ എത്തിയത്. ഭീമസേനൻ ഇന്ന് പടയണിക്കളത്തിലെത്തുന്നതോടെ മൂന്നാംഘട്ടം അവസാനിക്കും. പ്ലാവില കോലങ്ങളുടെ നിർത്തിന്റെ ഭാഗമായി കുടംപൂജകളിയും തോത്താകളിയും നടക്കും. നാലു കോലങ്ങളും ഒരേ ദിവസം കളത്തിലെത്തുന്നതോടെ മൂന്നാംഘട്ടം സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |