കോട്ടയം. പൊതുരംഗത്തും രാഷ്ട്രീയ രംഗത്തും നിറഞ്ഞു നിന്ന്, ജനകീയ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണം കേരളത്തിന് വൻ നഷ്ടമാണെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് പറഞ്ഞു. തന്റെ വിശ്വാസങ്ങളിൽ ഉറച്ചു നിൽക്കുകയും അത് ജനങ്ങളെ പഠിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോഴും, ജനങ്ങളുടെ പൊതുതാല്പര്യങ്ങൾ കണക്കിലെടുക്കാൻ അദ്ദേഹം തയ്യാറായിരുന്നു. ഭരണാധികാരി എന്ന നിലയിലും പ്രതിപക്ഷ ഉപനേതാവ് എന്ന നിലയിൽ നിയമസഭയിലും മറ്റു വേദികളിലും തിളങ്ങിനിന്ന അദ്ദേഹം കേരളത്തിന്റെ വികസനത്തിന് ഏറെ സംഭാവനകൾ ചെയ്തിട്ടുണ്ട്. രോഗബാധിതനായിട്ടും ഇടയ്ക്ക് ആശ്വാസം കിട്ടിയപ്പോൾ ജനകീയ പ്രവർത്തനങ്ങളിൽ അദ്ദേഹം മുഴുകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |