SignIn
Kerala Kaumudi Online
Thursday, 19 September 2024 3.03 PM IST

ടി.കെ.ചന്ദനയുടെ ചിത്രപ്രദർശനം കോട്ടക്കുന്ന് ആർട്ട് ഗ്യാലറിയിൽ

Increase Font Size Decrease Font Size Print Page
ddddd

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഒന്നാംവർഷ എം.എസ്.സി വിദ്യാർത്ഥിയും വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശിയുമായ ടി.കെ.ചന്ദനയുടെ ചിത്രപ്രദർശനം 22 മുതൽ 26 വരെ കോട്ടക്കുന്ന് ആർട്ട് ഗ്യാലറിയിൽ നടക്കും. 22ന് വൈകിട്ട് നാലിന് ആർട്ടിസ്റ്റ് സഗീർ പ്രദർശനം ഉദ്ഘാടനം ചെയ്യും. ആർട്ടിസ്റ്റ് യൂനുസ്,​ ടി.കെ.ജോഷി പങ്കെടുക്കും. മൂന്ന് വയസ് മുതൽ ഇതുവരെ വരച്ച 180ഓളം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. രാവിലെ 10 മുതൽ വൈകിട്ട് 6.30 വരെയാണ് പ്രദർശനം. ചന്ദനയുടെ നാലാമത്തെ ചിത്രപ്രദർശനമാണിത്. നവംബർ 12ന് തൃശൂർ ആർട്ട് ഗ്യാലറിയിലും ഡിസംബറിൽ എറണാകുളത്തും പ്രദർശനം നടക്കും. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഡെപ്യൂട്ടി രജിസ്ട്രാറായി വിരമിച്ച ആർട്ടിസ്റ്റ് ടി.കെ.ചന്ദ്രഭാനുവിന്റെയും മുൻ മഞ്ചേരി അഡീഷണൽ ജില്ലാ ജഡ്ജി കെ.സുഭദ്രാമ്മയുടെയും മകളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM, ART
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.