SignIn
Kerala Kaumudi Online
Friday, 20 September 2024 6.52 PM IST

സിൻഡിക്കേറ്റിന്റെ പ്രമേയം: ഗവർണർ ഭരണ നിർവഹണത്തിന് തടസം

Increase Font Size Decrease Font Size Print Page
kannur

കണ്ണൂർ:കണ്ണൂർ സർവകശാലയടക്കമുള്ള സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജി ആവശ്യപ്പെട്ട് ചാൻസിലർ നടത്തിയ ഇടപെടലിനെതിരെ സിൻഡിക്കേറ്റ് പ്രമേയം പാസാക്കി.

എൻ. സുകന്യ അവതരിപ്പിച്ച പ്രമേയത്തെ ഡോ. പി.പി.ജയകുമാറാണ് പിന്താങ്ങിയത്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് വൻകുതിച്ചു ചാട്ടത്തിന് കേരളത്തെ പ്രാപ്തമാക്കാനുള്ള ശ്രമങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമ്പോൾ അവയെയാകെ സ്തംഭിപ്പിക്കാനുള്ള നീക്കം ഗവർണരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് ദൗർഭാഗ്യകരമാണ്. കേരളത്തെ ഒരു വൈജ്ഞാനിക സമ്പദ്ഘടനയാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതിനിടയിലാണ് കണ്ണൂർ സർവകലശാല വൈസ് ചാൻസലർ ഉൾപ്പടെ 9 വി സി മാരോട് ഗവർണർ രാജി ആവശ്യപ്പെട്ടത്. സർവകലാശാല നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായ ഈ നടപടി തികച്ചും അനുചിതമാണ്. സർവകലാശാല സംബന്ധമായ 26 ഓളം ഭേദഗതികൾ ബോർഡ് ഓഫ് സ്റ്റഡീസ് ലിസ്റ്റ് ഒന്നും അംഗീകരിക്കാതെ ഗവർണർ പിടിച്ചു വച്ചിരിക്കുന്നത്. സർവകലാശാലയിൽ ഭരണ നിർവഹണത്തിന് തടസമുണ്ടാക്കി വിദ്യാർത്ഥികളുടെയാകെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്ന സർവകലാശാലയെ പ്രതിസന്ധിയിലാക്കുന്ന ഗവർണറുടെ നടപടിയിൽ സിൻഡിക്കേറ്റ് യോഗം ശക്തമായ പ്രതിഷേധിച്ചു.

പ്രധാന തീരുമാനങ്ങൾ

മങ്ങാട്ടുപറമ്പ് ക്യാമ്പസിൽ ആരംഭിക്കുന്ന രണ്ട് വർഷ മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസ് പ്രോഗാം ഫീസ് ഘടന നിശ്ചയിച്ചു.

പയ്യന്നൂർ എ. ഡബ്ള്യൂ. എച്ച്. അൽ സാദർ സ്‌പെഷ്യൽ കോളേജിൽ എം.എസ്.സി കൗൺസലിംഗ് സൈക്കോളജി പ്രോഗ്രാമിന് 2022-23 വർഷത്തിൽ പ്രൊവിഷനൽ അഫിലിയേഷൻ

കോളേജ് ഓഫ് അപ്ലൈഡ് സയൻസ് പട്ടുവത്ത് 2022 - 23 വർഷത്തിൽ ബി കോം കോ-ഓപ്പറേഷൻ പ്രോഗ്രാമിന് പ്രൊവിഷണൽ അഫിലിയേഷൻ നൽകും

മലബാർ ആർട്സ് ആൻഡ് സയൻസ് കോളേജ് തുടങ്ങുന്ന ചാലോട്, താൽക്കാലിക ബിൽഡിങ് സംബന്ധിച്ച ഇൻസ്‌പെക്ഷൻ റിപ്പോർട്ട് അംഗീകരിച്ചു

വയനാട് തരുവണ എം.എസ്.എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ ഇൻസ്‌പെക്ഷൻ റിപ്പോർട്ട് അംഗീകരിച്ചു.

ഡോ. പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസ് നീലേശ്വരത്ത് പി.ജി.ഡി.ഡി.എസ് പ്രോഗ്രാമിന് കുട്ടികളുടെ എണ്ണം കൂട്ടും

ഡോ. ഇസ്മായിൽ ഓലായിക്കരയെ സർ സയ്യിദ് കോളേജ് പ്രിൻസിപ്പാലായും ഡോ.എംഡി.ദേവസ്യയെ സെന്റ് പയസ് കോളേജ് പ്രിൻസിപ്പാലായും നിയമിച്ച നടപടികൾ അംഗീകരിച്ചു.

4 എയ്‌ഡഡ്‌ കോളേജുകളിലെ 16 അസിസ്റ്റന്റ് പ്രൊഫസർമാരുടെ പ്രമോഷൻ അംഗീകരിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.