അങ്കമാലി: അങ്കമാലി ദേശവിളക്ക് 10ന് സി.എസ്.എ ഹാളിന് സമീപം ഈരയിൽ രാമകൃഷ്ണൻ നഗറിൽ നടക്കും. രാവിലെ 5ന് മഹാഗണപതി ഹോമം, 9ന് നാരായണീയ പാരായണം, വൈകിട്ട് 5ന് കിടങ്ങൂർ ചേറുംകവല ദേശവിളക്ക് നഗറിൽനിന്ന് ഭഗവതി എഴുന്നള്ളിപ്പ്, 7ന് ദേശവിളക്ക് വേദിയിൽ എഴുന്നള്ളിപ്പിന് സ്വീകരണം, 7.30ന് മഹാദീപാരാധന, 8.30ന് അന്നദാനം, പുലർച്ചെ 12.30ന് എഴുന്നള്ളിപ്പ്, പുലർച്ചെ 4ന് അയ്യപ്പനും വാവരും തുള്ളൽ.
ദേശവിളക്കിന്റെ പ്രവർത്തനങ്ങൾക്കായി സ്വാഗതസംഘം ഓഫീസ് തുറന്നു. ടി.ബി ജംഗ്ഷൻ ആദം ബസാറിൽ സ്വാഗതസംഘം ഓഫീസ് എസ്.എൻ.ഡി.പിയോഗം അങ്കമാലി ശാഖാ പ്രസിഡന്റ് എം.കെ. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ പി.എസ്. പുരുഷോത്തമൻ, സെക്രട്ടറി കെ.കെ. മനോജ്, പി.എസ്. സത്യൻ, എം.കെ. സന്തോഷ്, ഇ.കെ. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |