കാസർകോട് : പ്രീ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ സംബന്ധിച്ച് സാമാന്യ ധാരണ നേടുക, പ്രീ സ്കൂളുകളിലെ വിവിധ പ്രവർത്തന ഇടങ്ങളെ സംബന്ധിച്ച ധാരണ രൂപപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി സമഗ്ര ശിക്ഷ കേരളയുടെ പരിശീലന പരിപാടിക്ക് ജില്ലയിൽ തുടക്കം കുറിച്ചു. ജില്ലയിലെ പ്രീ സ്കൂൾ അദ്ധ്യാപകർ,എസ്.ആർ.ജി കൺവീനർമാർ, ക്ലസ്റ്റർ റിസോഴ്സ് കോഓർഡിനേറ്റർമാർ എന്നിവർക്കാണ് പരിശീലനം. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ.എസ്.എൻ.സരിത ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം ഓഫീസർ എം.എം.മധുസൂദനൻ, ബ്ലോക്ക് പ്രോജക്ട് കോഓർഡിനേറ്റർ കെ.എം.ദിലീപ് കുമാർ, അനൂപ് കുമാർ കല്ലത്ത്, പി.വി.ഉണ്ണിരാജൻ, രാജഗോപാലൻ, സനിൽകുമാർ വെള്ളുവ, ജി.ജോയ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |