SignIn
Kerala Kaumudi Online
Friday, 20 September 2024 7.51 PM IST

പഴകിയ ഭക്ഷണം പിടിച്ചെടുത്തു: ഹോട്ടലിന് പിഴ ചുമത്തി

Increase Font Size Decrease Font Size Print Page

food

​​​​​​കുന്നംകുളം: ഹോട്ടലുകളിലെ ശുചിത്വ സംവിധാനം പരിശോധിക്കുന്നതിന്റെ ഭാഗമായി നഗരസഭ പ്രദേശത്തെ 13 ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ഒരു ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പഴകിയ ഭക്ഷണം സൂക്ഷിച്ച ഹോട്ടലിനെതിരെ 10000 രൂപ പിഴയും ചുമത്തി. ഹോട്ടൽ രാജ്മഹൽ രുചി ഹോട്ടലിൽ നിന്നാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്. എന്നാൽ മറ്റ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ കണ്ടെത്തിയില്ല. ഹെൽത്ത് ഇൻസ്‌പെക്ടർ പി.എ. വിനോദ്കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വി. രമിത, സ്മിത പരമേശ്വരൻ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് ഹെൽത്ത് സൂപ്പർ വൈസർ കെ.എസ്. ലക്ഷ്മണൻ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, KUNNAMKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.