ആറൻമുള : ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ശബരിമലയിലേക്ക് പുറപ്പെട്ട തങ്കഅങ്കി രഥഘോഷയാത്രയ്ക്ക് ക്ഷേത്രങ്ങളിൽ ഭക്തിനിർഭരമായ വരവേൽപ്പ്. തങ്കഅങ്കി കടന്നുപോകുന്ന പാതയിലെ പ്രധാന കവലകളിൽ ഭക്തർ ശരണംവിളിച്ച് പുഷ്പാർച്ചന നടത്തി. ആറൻമുളയിൽ നിന്ന് പുറപ്പെട്ട ഘോഷയാത്രയ്ക്ക് മൂർത്തിട്ട ഗണപതി ക്ഷേത്രം, പുന്നതോട്ടം ദേവീ ക്ഷേത്രം, ചവുട്ടുകുളം മഹാദേവക്ഷേത്രം, തിരുവഞ്ചാംകാവ് ദേവീക്ഷേത്രം, നെടുംപ്രയാർ തേവലശേരി ദേവീ ക്ഷേത്രം, നെടുംപ്രയാർ ജംഗ്ഷൻ, കോഴഞ്ചേരി ടൗൺ, തിരുവാഭരണപാത അയ്യപ്പ മണ്ഡപം കോളേജ് ജംഗ്ഷൻ, കോഴഞ്ചേരി പാമ്പാടിമൺ അയ്യപ്പക്ഷേത്രം, കാരംവേലി, ഇലന്തൂർ ഇടത്താവളം, ഇലന്തൂർ ശ്രീഭഗവതിക്കുന്ന് ദേവീക്ഷേത്രം, ഇലന്തൂർ ഗണപതി ക്ഷേത്രം, ഇലന്തൂർ കോളനി ജംഗ്ഷൻ, ഇലന്തൂർ നാരായണമംഗലം, അയത്തിൽ മലനട ജംഗ്ഷൻ, അയത്തിൽ കുടുംബയോഗ മന്ദിരം, അയത്തിൽ ഗുരുമന്ദിര ജംഗ്ഷൻ, മെഴുവേലി ആനന്ദഭൂതേശ്വരം ക്ഷേത്രം, ഇലവുംതിട്ട ദേവീക്ഷേത്രം, ഇലവുംതിട്ട മലനട, മുട്ടത്തുകോണം എസ്.എൻ.ഡി.പി മന്ദിരം, കൈതവന ദേവീക്ഷേത്രം, പ്രക്കാനം ഇടനാട് ഭഗവതി ക്ഷേത്രം, ചീക്കനാൽ, ഊപ്പമൺ ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. രാത്രി ഓമല്ലൂർ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെത്തിയ ഘോഷയാത്രയെ സ്വീകരിക്കാൻ നൂറ് കണക്കിന് അയ്യപ്പഭക്തരെത്തി.
ഇന്ന്
രാവിലെ 8ന് ഓമല്ലൂർ ശ്രീ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും. 9ന് കൊടുന്തറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. 10ന് അഴൂർ ജംഗ്ഷൻ. 10.45ന് പത്തനംതിട്ട ഊരമ്മൻ കോവിൽ. 11ന് പത്തനംതിട്ട ശാസ്താക്ഷേത്രം. 11.30ന് കരിമ്പനയ്ക്കൽ ദേവിക്ഷേത്രം. 12ന് ശാരദാമഠം മുണ്ടുകോട്ടയ്ക്കൽ എസ്.എൻ.ഡി.പി മന്ദിരം. 12.30ന് വി.എസ്.എസ് 78ാം നമ്പർ ശാഖ കടമ്മനിട്ട. ഉച്ചയ്ക്ക് 1ന് കടമ്മനിട്ട ഭഗവതിക്ഷേത്രം (ഉച്ചഭക്ഷണം, വിശ്രമം).
ഉച്ചകഴിഞ്ഞ് 2.15ന് കടമ്മനിട്ട ഋഷികേശ ക്ഷേത്രം. 2.30ന് കോട്ടപ്പാറ കല്ലേലിമുക്ക്. 2.45ന് പേഴുംകാട് എസ്.എൻ.ഡി.പി മന്ദിരം. 3.15ന് മേക്കൊഴൂർ ക്ഷേത്രം. 3.45ന് മൈലപ്ര ഭഗവതി ക്ഷേത്രം. 4.15ന് കുമ്പഴ ജംഗ്ഷൻ. 4.30ന് പാലമറ്റൂർ അമ്പലമുക്ക്. 4.45ന് പുളിമുക്ക്. 5.30ന് വെട്ടൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര ഗോപുരപ്പടി. 6.15ന് ഇളകൊള്ളൂർ മഹാദേവക്ഷേത്രം. രാത്രി 7.15ന് ചിറ്റൂർമുക്ക്. രാത്രി 7.45ന് കോന്നി ടൗൺ. രാത്രി 8ന് കോന്നി ചിറയ്ക്കൽ ക്ഷേത്രം. രാത്രി 8.30ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രം (രാത്രി ഭക്ഷണം, വിശ്രമം).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |