തിരുവല്ല: ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള തിരുവല്ല പുഷ്പമേളയ്ക്ക് മുൻസിപ്പൽ മൈതാനിയിൽ മന്ത്രി റോഷി അഗസ്റ്റിൻ തിരിതെളിച്ചു. കാർഷിക മേഖലയുടെ വളർച്ചയിലൂടെ മാത്രമേ നാടിനു പുരോഗതി കൈവരിക്കാനാകൂയെന്ന് അദ്ദേഹം പറഞ്ഞു. സൊസൈറ്റി പ്രസിഡന്റ് ബിജു ലങ്കാഗിരി അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. മാത്യു ടി.തോമസ് എം.എൽ.എ, മുൻസിപ്പൽ ചെയർപേഴ്സൺ ശാന്തമ്മ വർഗീസ്, തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ , അഡ്വ.ഫിലിപ്പോസ് തോമസ്, അഡ്വ.ആർ.സനൽകുമാർ, ചെറിയാൻ പോളച്ചിറക്കൽ, കെ.ആർ.പ്രതാപചന്ദ്രവർമ്മ, ജിജി വട്ടശേരി, മാത്യൂസ് ചാലക്കുഴി,എം.സലിം, ടി.ജെയിംസ്,ജനറൽ കൺവീനർ സാം ഈപ്പൻ, ടി.കെ.സജീവ്,റോജി കാട്ടാശേരി, ബിനു വി.ഈപ്പൻ, ടി.എ.ഏലിയാസ്, ടി.ജെയിംസ്, ജോസ് വി.ചെറി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |