SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.17 AM IST

 ലൈംഗികാതിക്രമം നഷ്ടപരിഹാരം നൽകാത്തതിൽ വിശദീകരണം തേടി

a

കൊച്ചി: ലൈംഗികാതിക്രമം അടക്കമുള്ള കുറ്റകൃത്യങ്ങൾക്കിരയായ സ്ത്രീകൾക്കും കുട്ടികൾക്കും കോടതികൾ വിധിച്ച നഷ്ടപരിഹാരത്തുക വിതരണം ചെയ്യാത്തതിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. വിക്ടിം കോമ്പൻസേഷൻ സ്കീമിൽ 47 കോടിയും മീഡിയേറ്റർമാർക്ക് പ്രതിഫലമായി 10 കോടിയും നൽകാനുണ്ട്. തിങ്കളാഴ്ചയ്ക്കകം തുക നൽകിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും അന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നകണമെന്നും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ,ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഉത്തരവിട്ടു. മീഡിയേഷൻ സെന്ററുകളിലെ അസൗകര്യങ്ങളുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ എടുത്ത ഹർജിയിലാണിത്. 2022 മുതലുള്ള തുകയാണ് കുടിശികയായത്. സർക്കാർ ഒരോ വർഷവും ബഡ്ജറ്റിൽ വകയിരുത്തുന്നത് 50 ലക്ഷമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA