SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.17 AM IST

കേരള സർവകലാശാല പരീക്ഷ മാ​റ്റിവച്ചു

a

 18 ന് നടത്താനിരുന്ന ഒന്നാം സെമസ്​റ്റർ ബിവോക് സോഫ്​റ്റ്‌വെയർ ഡെവലപ്‌മെന്റ്,ബിവോക് ടൂറിസം ആൻഡ് ഹോസ്പി​റ്റാലി​റ്റി മാനേജ്‌മെന്റ്,ബിവോക് ഫുഡ് പ്രോസസിംഗ് ആൻഡ് മാനേജ്‌മെന്റ് എന്നീ പരീക്ഷകൾ മാ​റ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

 വിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന ബികോം കോഴ്സുകളുടെ ഒക്ടോബർ മാസം നടത്തിയ മൂന്ന്, നാല് സെമസ്​റ്റർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

 ജൂണിൽ നടത്തിയ രണ്ടാം സെമസ്​റ്റർ ബി.എസ്‌.സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

 എട്ടാം സെമസ്​റ്റർ ബിടെക്, മാർച്ച് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

 നാലാം സെമസ്​റ്റർ ബിടെക് ആഗസ്​റ്റ് പരീക്ഷയുടെ ഇൻഫർമേഷൻ ടെക്‌നോളജി ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ വച്ചും,സിവിൽ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ വച്ചും 19ന് നടത്തും.

മൂന്നാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രാക്ടിക്കൽ 17 ന് കണിയാപുരം എം.ജി.എം കോളേജ് ഒഫ് ആർട്സ് ആന്റ് സയൻസ്, കരുനാഗപ്പള്ളി ശ്രീവിദ്യാദിരാജ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് എന്നിവിടങ്ങളിൽ നടത്തും. വിവരങ്ങൾ വെബ്സൈറ്രിൽ.

 24 ന് ആരംഭിക്കുന്ന നാലാം സെമസ്​റ്റർ എൽഎൽ.എം പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

17 ന് ആരംഭിക്കുന്ന അവസാന വർഷ ബി.ബി.എ ആന്വൽ സ്‌കീം പ്രൈവ​റ്റ് രജിസ്‌ട്രേഷൻ പരീക്ഷയുടെ പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം. ആലപ്പുഴ പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവർ (റെഗുലർ 2023 അഡ്മിഷൻ) എസ്.ഡി.കോളേജിലും, സപ്ലിമെന്ററി വിദ്യാർത്ഥികൾ യു.ഐ.ടി. ആലപ്പുഴയിലും, പത്തനംതിട്ട പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവർ അടൂർ സെന്റ് സിറിൾസ്‌ കോളേജിലും, കൊല്ലം ജില്ലയിൽ അപേക്ഷിച്ചവർ എസ്.എൻ.കോളേജിലും, തിരുവനന്തപുരം ജില്ലയിൽ അപേക്ഷിച്ച പെൺകുട്ടികൾ വഴുതയ്ക്കാട് ഗവ. വിമൻസ്‌കോളേജിലും, ആൺകുട്ടികൾ കേശവദാസപുരം എം.ജി.കോളേജിലും പരീക്ഷയെഴുതണം. ഹാൾടിക്ക​റ്റുകൾ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA