കയ്പമംഗലം: മഹ്ളറ പള്ളിക്കടുത്തുള്ള ഒരു ഹോട്ടലിന് മുകളിൽ താമസിക്കുന്ന മൂന്ന് ബീഹാർ സ്വദേശികളായ സഹോദരന്മാർ തമ്മിൽ സംഘർഷം. ഇന്നലെ രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. സംഘർഷത്തിനിടെ കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്ക് വീണാണ് ഒരാൾക്ക് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ വി വൺ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരിക്ക് സാരമുള്ളതിനാൽ ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയേക്കും. തൊട്ടടുത്തുള്ള വെൽഡിംഗ് വർക്ക് ഷോപ്പിലെ തൊഴിലാളികളാണിവർ.
കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |