SignIn
Kerala Kaumudi Online
Monday, 16 September 2019 6.15 PM IST

മുഖം മിനുക്കാനൊരുങ്ങി പാർലമെന്റ്,​ 2022ൽ പുതിയ കെട്ടിടം

parliament-

ന്യൂഡൽഹി: രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായ പാർലമെന്റിന് പുതിയ മുഖം നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ. കേന്ദ്ര ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്‌സ് മന്ത്രാലയമാണ് ഈ ആശയം മുന്നോട്ട് വച്ചത്. രാജ്യം 75ാമത് സ്വാതന്ത്രദിനം ആഘോഷിക്കുന്ന 2022 ആഗസ്റ്റ് 15ന് പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനവും നടത്താനാണ് കേന്ദ്രത്തിന്റെ തീരുമാനം. നിലവിലെ കെട്ടിടം പൂർണമായും പൊളിച്ച് പണിയുകയോ അല്ലെങ്കിൽ പഴയ ചരിത്രമുറങ്ങുന്ന കെട്ടിടം പുതുക്കി പണിയുകയോ ആവും ചെയ്യുക.1912-1913 കാലയളവിൽ ബ്രിട്ടീഷ് വാസ്തുശില്പികളായിരുന്ന എഡ്വിൻ ല്യുട്ടിൻസും ഹെർബെർട്ട് ബേക്കറും ചേർന്നാണ് ഇപ്പോഴത്തെ മന്ദിരത്തിന്റെ രൂപകല്പന നിർവഹിച്ചത്. 1921ൽ നിർമ്മാണം ആരംഭിച്ച് 1927ൽ പൂർത്തിയാക്കി. ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം 1927 ജനുവരി 18ന് അന്നത്തെ വൈസ്രോയ് ആയിരുന്ന ഇർവിൻ പ്രഭു ആണ് നിർവഹിച്ചത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.