SignIn
Kerala Kaumudi Online
Saturday, 20 July 2019 2.08 AM IST

രംഗപടം ആർട്ടിസ്റ്റ് സുജാതൻ

varadhya

രം​ഗ​പ​ടം​ 1
​റ് ​റ് ​റ് ​റ് ​റ് ​റ് ​റ് ​ശ​ബ്ദം​ ​മു​ഴ​ങ്ങി......​ ​പി​ന്നാ​ലേ​ ​അ​ടു​ത്ത​ ​ബെ​ല്ലോ​ടെ​ ​നാ​ട​കം​ ​ആ​രം​ഭി​ക്കു​മെ​ന്ന​ ​അ​നൗ​ൺ​സ് ​മെ​ന്റും​ ....​ ​ക​ർ​ട്ട​ൻ​ ​ഉ​യ​ർ​ന്നു.​ ​ര​ണ്ടു​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​മു​റി​യ്ക്ക​ക​ത്ത് ​സ്ഥാ​പി​ച്ചി​രു​ന്ന​ ​ലി​ഫ്റ്റി​നു​ള്ളി​ൽ​ ​ക​യ​റി.​ 11​അ​ടി​യോ​ളം​ ​മാ​ത്രം​ ​ഉ​യ​ര​മു​ള്ള​ ​സ്റ്റേ​ജി​ൽ​ ​നി​ന്നും​ ​ലി​ഫ്റ്റ് ​മു​ക​ളി​ലേ​ക്ക് ​ഉ​യ​ർ​ന്നു​ ​മ​റ​ഞ്ഞു.​ ​അ​നൗ​ൺ​സ് ​മെ​ന്റ് ​ഉ​യ​ർ​ന്നു​...രം​ഗ​പ​ടം​ ​ക​ലാ​ര​ത്നം​ ​ആ​ർ​ട്ടി​സ്റ്റ് ​സു​ജാ​ത​ൻ​.സ്റ്റേ​ജി​ലെ​ ​പ​രി​മി​ത​ ​സൗ​ക​ര്യ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ ​കാ​ണി​ക​ളെ​ ​വി​സ്മ​യി​പ്പി​ക്കു​ന്ന​ ​സെ​റ്റു​ക​ളി​ലൂ​ടെ​ ​രം​ഗ​പ​ട​ത്തി​ന് ​സു​ജാ​ത​നെ​ ​തേ​ടി​യെ​ത്തി​യ​ത് ​നാ​ട​ക​ത്തി​ന് ​ സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​ആ​ദ്യ​ ​അ​വാ​ർ​ഡ് ​മു​ത​ൽ​ ​പ​ത്തൊ​മ്പ​ത് ​അ​വാ​ർ​ഡ്.​ ​നാ​ട​ക​ ​രം​ഗ​ത്തെ​ ​ലൈ​ഫ്‌​ടൈം​ ​അ​ച്ചീ​വ്‌​മെ​ന്റി​ന് ​ സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​ എ​സ്.​എ​ൽ​ ​പു​രം​ ​അ​വാ​ർ​ഡ്.​ ​പി​ന്നെ​ ​അ​ക്കാ​ഡമി​ ​അ​വാ​ർ​ഡ​ട​ക്കം​ ​നി​ര​വ​ധി​ ​അം​ഗീ​കാ​ര​ങ്ങ​ൾ.

രം​ഗ​പ​ട​മെ​ന്ന​തി​ന്റെ​ ​പ​ര്യാ​യം​ ​ആ​ർ​ട്ടി​സ്റ്റ് ​സു​ജാ​ത​ൻ​ ​എ​ന്നു​ ​വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന​ ​പു​ര​സ്‌​കാ​ര​ ​പെ​രു​മ.​ ​നാ​ലു​കെ​ട്ടി​നും​ ​ത​റ​വാ​ടു​ക​ൾ​ക്കും​ ​പ​ക​രം​ ​സ്റ്റേ​ജി​ൽ​ ​ലാ​ൻ​ഡ് ​ചെ​യ്യു​ന്ന​ ​വി​മാ​നം. ഓ​ടു​ന്ന​ ​ബ​സ്.​ ​പാ​ള​ത്തി​ലൂ​ടെ​ ​പാ​യു​ന്ന​ ​തീ​വ​ണ്ടി.​ ​വെ​ള്ള​ത്തി​ലൂ​ടെ​ ​പോ​കു​ന്ന​ ​ബോ​ട്ട്.​ ​മൂ​ന്നു​ ​നി​ല​ ​മാ​ളി​ക​ ​തു​ട​ങ്ങി​ ​സ്റ്റേ​ജി​ൽ​ ​ജീ​വ​ൻ​ ​വെ​ക്കു​ന്ന​ ​സു​ജാ​ത​ന്റെ​ ​വി​സ്മ​യ​ക്കാ​ഴ്ച​ക​ൾ​ ​നീ​ളു​ക​യാ​ണ്.​ ​സു​ജാ​ത​നി​ല്ലെ​ങ്കി​ൽ​ ​കേ​ര​ള​ത്തി​ൽ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​നാ​ട​ക​ ​സ​മി​തി​യി​ല്ല​ ​എ​ന്നു​ ​പ​റ​യാ​വു​ന്ന​ ​ത​ര​ത്തി​ൽ​ ​നാ​ട​ക​ങ്ങ​ളു​ടെ​ ​രം​ഗ​പ​ട​ ​ശി​ൽ​പ്പി​യാ​യ​ ​ഈ​ ​പെ​രു​ന്ത​ച്ച​ൻ​ ​റീ​പ്പ​യും​ ​മ​ര​പ്പ​ല​ക​ക​ളും​ ​ചാ​യ​ക്കൂ​ട്ടു​ക​ളും​ ​കൊ​ണ്ട് ​അ​ര​ങ്ങി​ൽ​ ​തീ​ർ​ക്കു​ന്ന​ ​വി​സ്മ​യ​ത്തി​ന് ​മു​ന്നി​ൽ​ ​ക​ണ്ണു​ ​മി​ഴി​ക്കു​ക​യാ​ണ് ​നാ​ട​കാ​സ്വാ​ദ​ക​ർ.​ ​കേ​ര​ള​വും​ ​ഇ​ന്ത്യ​യും​ ​ക​ട​ന്നു​ ​ചൈ​ന​യി​ൽ​ ​ന​ട​ന്ന​ ​ലോ​ക​ ​നാ​ട​ക​ ​മ​ത്സ​രം​ ​വേ​ദി​ ​വ​രെ​ ​സു​ജാ​ത​ന്റെ​ ​ക​ലാ​പെ​രു​മ​ ​എ​ത്തി.​

​പ്രൊ​ഫ​ഷ​ണ​ൽ​ ​നാ​ട​ക​ ​രം​ഗ​ത്തെ​ ​ആ​ദ്യ​ ​ശി​ൽ​പ്പി​ ​എ​ന്നു​ ​വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന​ ​അ​ച്ഛ​ൻ​ ​ആ​ർ​ട്ടി​സ്റ്റ് ​കേ​ശ​വ​നൊ​പ്പം​ ​കെ.​പി.​എ.​സി​യു​ടെ​ ​മു​റ്റ​ത്താ​ണ് 16​ ​വ​യ​സു​മു​ത​ൽ​ ​സു​ജാ​ത​ൻ​ ​ബ്ര​ഷ് ​കൈ​യ്യി​ലെ​ടു​ത്ത​ത്.​ ​ഒ​രു​ ​ഫ്ര​ണ്ട് ​ക​ർ​ട്ട​നും​ ​ഒ​രു​ ​ബാ​ക്ക് ​ക​ർ​ട്ട​നു​മാ​യി​രു​ന്നു.​അ​ന്ന​ത്തെ​ ​നാ​ട​ക​ങ്ങ​ളി​ൽ.​ ​ബാ​ക്ക് ​ക​ർ​ട്ട​നി​ൽ​ ​ഒ​രു​ ​പു​ഴ​യോ​ര​ത്തി​ന്റെ​ ​ചി​ത്ര​ത്തി​നു​ ​മു​ന്നി​ലാ​യി​രി​ക്കും​ ​പ്ര​ണ​യ​വും​ ​ബ​ലാ​ത്സം​ഗ​വും​ ​മ​ര​ണ​വു​മെ​ല്ലാം.​ ​ഈ​ ​രം​ഗ​പ​ട​ത്തി​ൽ​ ​വ്യ​ത്യ​സ്ത​ത​ ​കൊ​ണ്ടു​വ​ന്ന​ ​ആ​ർ​ട്ടി​സ്റ്റ് ​കേ​ശ​വ​ന്റെ​ ​പാ​ത​ ​പി​ന്തു​ട​ർ​ന്ന​ ​മ​ക​ൻ​ ​വ​ര​ച്ച​ ​ഓ​ടു​ന്ന​ ​ബ​സും​ ​ബ​സി​ൽ​ക്കൂ​ടി​ ​കാ​ണു​ന്ന​ ​ഓ​ടി​ ​മ​റ​യു​ന്ന​ ​പ്ര​കൃ​തി​ ​ദൃ​ശ്യ​ങ്ങ​ളും​ ​എ​ല്ലാം​ ​കാ​ണി​ക​ളെ​ ​അ​മ്പ​ര​പ്പി​ച്ചു.​ ​കെ​ ​പി​ ​എ​ ​സി​യു​ടെ​ ​'​കൈ​യും​ ​ത​ല​യും​ ​പു​റ​ത്തി​ട​രു​ത് ​"​ ​എ​ന്ന​ ​നാ​ട​ക​ത്തി​ൽ​ ​ഓ​ടു​ന്ന​ ​ബ​സി​ന്റെ​ ​ഉ​ൾ​ഭാ​ഗ​ത്ത് ​ന​ട​ക്കു​ന്ന​ ​നാ​ട​കം​ ​കാ​ണി​ക​ളെ​ ​വി​സ്മ​യ​ത്തി​ലാ​ഴ്ത്തി.​ ​കോ​ട്ട​യം​ ​നാ​ഷ​ണ​ൽ​ ​തി​യേ​റ്റേ​ഴ്സി​ന്റെ​ ​നി​ശാ​സ​ന്ധ്യ​ ​എ​ന്ന​ ​നാ​ട​ക​ത്തി​നു​ ​വേ​ണ്ടി​യാ​ണ് ​സു​ജാ​ത​ൻ​ ​ആ​ദ്യ​മാ​യി​ ​രം​ഗ​പ​ട​മൊ​രു​ക്കി​യ​ത്.​ ​അ​ഞ്ച് ​പ​തി​റ്റാ​ണ്ടു​ ​ക​ഴി​ഞ്ഞ് ​ഡി​ജി​റ്റ​ൽ​ ​രം​ഗ​പ​ട​ത്തി​ന്റെ​ ​തി​ര​നോ​ട്ടം​ ​വ​രെ​ ​നാ​ട​ക​ ​രം​ഗ​ത്തെ​ത്തി​യി​ട്ടും​ ​ആ​ ​കൈ​വി​ര​ലു​ക​ളു​ടെ​ ​മാ​ന്ത്രി​ക​ത​ ​ഒ​രു​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ക്കും​ ​സൃ​ഷ്ടി​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ട്ടി​ല്ല.

രം​ഗ​പ​ടം 2
കു​രു​ത്തോ​ല​ ​കൊ​ണ്ട​ല​ങ്ക​രി​ച്ച​ ​വീ​ടി​ന്റെ​ ​രം​ഗ​പ​ടം.​ ​പൂ​മു​ഖ​ത്ത് ​ക​ത്തി​ച്ചു​വ​ച്ച​ ​നി​ല​വി​ള​ക്ക്.​ ​വാ​തി​ൽ​ ​തു​റ​ന്ന് ​കൈ​യി​ൽ​ ​അ​ഷ്ട​മം​ഗ​ല്യ​വു​മാ​യി​ ​വ​ധു​ മു​റ്റ​ത്തേ​ക്കി​റ​ങ്ങി.​ ​ക​ല്യാ​ണ​പ്പെ​ണ്ണ് ​സ​ദ​സ്യ​രെ​ ​വ​ണ​ങ്ങി​ ​മു​റ്റ​ത്തൊ​രു​ക്കി​യ​ ​മ​ണ്ഡ​പ​ത്തി​ലേ​ക്ക്.​ ​വ​ര​നാ​യ​ ​ജി​ജോ​യു​ടെ​ ​അ​ച്ഛ​ൻ​ ​ആ​ർ​ട്ടി​സ്റ്റ് ​ സു​ജാ​ത​ൻ​.​ ​വ​ധു​ ​അ​മ്മു​വി​ന്റെ​ ​അ​ച്ഛ​ൻ​ ​ ആ​ർ​ട്ടി​സ്റ്റ് ​ സി.​സി.​അ​ശോ​ക​ൻ.​ ​കോ​ട്ട​യം​ ​ ഇ​ന്ദ്ര​പ്ര​സ്ഥം​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ലെ​ ​രം​ഗ​പ​ടം​ ​ക​ല്യാ​ണ​ ​മ​ണ്ഡ​പ​മെ​ന്ന​റി​ഞ്ഞ​പ്പോ​ൾ​ ​നാ​ട​കം​ ​കാ​ണു​ന്ന​തു​ ​പോ​ലെ​ ​പ​ല​രും​ ​ക​ൺ​മി​ഴി​ച്ചു.​ ​മ​ക​ന്റെ​ ​വി​വാ​ഹ​ത്തി​നും​ ​നാ​ട​ക​ത്തി​ന്റെ​ ​ഇ​ഫ​ക്ട് ​വേ​ണ​മെ​ന്ന് ​സു​ജാ​ത​ന്റെ​ ​നി​ർ​ദ്ദേ​ശം​ ​ചി​ത്ര​കാ​ര​നാ​യ​ ​അ​ശോ​ക​നും​ ​സ​മ്മ​ത​മാ​യി.​ ​ഇ​രു​വ​രും​ ​ചേ​ർ​ന്നാ​ണ് ​മ​ക്ക​ളു​ടെ​ ​വി​വാ​ഹ​ത്തി​ന് ​രം​ഗ​പ​ട​മൊ​രു​ക്കി​യ​ത്.​ ​ഈ​ ​രം​ഗ​പ​ട​ത്തി​ന് ​ആ​വ​ശ്യ​ക്കാ​രേ​റി​യ​തോ​ടെ​ ​വി​വാ​ഹ​ത്തി​നു​ ​ശേ​ഷം​ ​വ​ൻ​ ​ഡി​മാ​ന്റാ​യി​ .​ ​കോ​ട്ട​യം​ ​ന​ഗ​ര​ത്തി​ന് ​പ​ടി​ഞ്ഞാ​റ് ​വേ​ളൂ​ര് ​ചെ​ന്ന് ​ആ​ർ​ട്ടി​സ്റ്റ് ​സു​ജാ​ത​നെ​ ​തി​ര​ക്കി​യാ​ൽ​ ​അ​ച്ഛ​ന്റെ​ ​ഓ​ർ​മ​ ​നി​ല​നി​റു​ത്താ​ൻ​ ​സു​ജാ​ത​ൻ​ ​തീ​ർ​ത്ത​ ​ആ​ർ​ട്ടി​സ്റ്റ് ​കേ​ശ​വ​ൻ​ ​സ്മാ​ര​ക​ ​ഹാ​ളി​നു​ ​സ​മീ​പ​ത്തെ​ ​വീ​ടു​ ​നാ​ട്ടു​കാ​ർ​ ​കാ​ട്ടി​ത്ത​രും.​ ​വീ​ടി​ന്റെ​ ​പൂ​മു​ഖ​ത്തി​രി​ക്കു​മ്പോ​ൾ​ ​ബു​ക്ക് ​ഷെ​ൽ​ഫി​ൽ​ ​നി​ന്നും​ ​താ​ഴേ​ക്ക് ​വീ​ഴാ​നൊ​രു​ങ്ങു​ന്ന​ ​പു​സ്ത​ക​ങ്ങ​ൾ​ ​കാ​ണാം.​ ​കൈ​നീ​ട്ടി​ ​പു​സ്ത​ക​ങ്ങ​ൾ​ ​താ​ഴെ​ ​വീ​ഴാ​തെ​ ​വെ​ക്കാ​ൻ​ ​ശ്ര​മി​ച്ചാ​ൽ​ ​കൈ​ചെ​ന്ന് ​തൊ​ടു​ന്ന​ത് ​പെ​യി​ന്റ​ടി​ച്ച​ ​വെ​റും​ ​ഭി​ത്തി​യി​ലാ​ണ്.​ ​ത്രി​മാ​ന​ ​രീ​തി​യി​ൽ​ ​സു​ജാ​ത​ൻ​ ​വ​ര​ച്ച​ ​പു​സ്ത​ക​ ​ഷെ​ൽ​ഫ് ​നി​ങ്ങ​ളെ​ ​ക​ബ​ളി​പ്പി​ക്കും.​ ​മ​യ​ൻ​ ​തീ​ർ​ത്ത​ ​ഇ​ന്ദ്ര​ ​പ്ര​സ്ഥ​ത്തി​ൽ​ ​ദു​ര്യോ​ധ​ന​നും​ ​സം​ഘ​ത്തി​നു​മു​ണ്ടാ​യ​ ​സ്ഥ​ല​ ​ജ​ല​ ​വി​ഭ്രാ​ന്തി​അ​വ​സ്ഥ​യാ​യി​രി​ക്കും​ ​സു​ജാ​ത​ന്റെ​ ​വീ​ട്ടി​ൽ​ ​ആ​ദ്യ​മാ​യെ​ത്തു​ന്ന​വ​ർ​ക്ക് ​ഉ​ണ്ടാ​വു​ക.​ ​കോ​ട്ട​യം​ ​പ​ബ്ലി​ക് ​ലൈ​ബ്ര​റി​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ന്റെ​ ​സ്റ്റേ​ജി​ന് ​മു​ന്നി​ൽ​ ​ഇ​രു​വ​ശ​ങ്ങ​ളി​ലും​ ​കാ​ണി​ക​ളെ​ ​വി​സ്മ​യി​പ്പി​ക്കു​ന്ന​ ​ഇ​ത്ത​രം​ ​പു​സ്ത​ക​ ​ഷെ​ൽ​ഫ് ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.

രം​ഗ​പ​ടം​ 3​
മ​ല​യാ​ള​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​നാ​ട​ക​വേ​ദി​യു​ടെ​ ​അ​ര​നൂ​റ്റാ​ണ്ട​ത്തെ​ ​ച​രി​ത്രം​ ​ആ​ർ​ട്ടി​സ്റ്റ് ​സു​ജാ​ത​ന്റെ​ ​വ​ള​ർ​ച്ച​യു​ടെ​ ​ച​രി​ത്ര​മെ​ന്നു​ ​പ​റ​യാം.​ ​ത​ല​മു​റ​ക​ളു​ടെ​ ​ഇ​ട​വേ​ള​ക​ൾ​ക്ക് ​അ​പ്പു​റ​വും​ ​ഇ​പ്പു​റ​വും​ ​ന​മ്മ​ൾ​ ​ക​ണ്ട​ ​നാ​ട​ക​ങ്ങ​ൾ​ക്കെ​ല്ലാം​ ​രം​ഗ​പ​ടം​ ​ഒ​രു​ക്കി​യ​ത് ​കാ​ഴ്ച​യി​ലും​ ​ജീ​വി​ത​ത്തി​ലും​ ​സ​ന്യാ​സി​യെ​പ്പോ​ലെ​ ​ശാ​ന്ത​നാ​യി​ ​നി​റ​ചി​രി​യോ​ടെ​ ​ആ​ൾ​ക്കൂ​ട്ട​ത്തി​ൽ​ ​ത​നി​ച്ച് ​ന​ട​ക്കു​ന്ന​ ​ഈ​യൊ​രു​ ​മ​നു​ഷ്യ​നാ​യി​രു​ന്നു.​ ​നാ​ട​ക​ ​പ്ര​സ്ഥാ​ന​ത്തി​ന് ​നി​റം​ ​മ​ങ്ങി​ത്തു​ട​ങ്ങി​യി​ട്ടും​ ​ സു​ജാ​ത​ന്റെ​ ​ചാ​യ​ക്കൂ​ട്ടു​ക​ൾ​ക്ക് ​ തി​ള​ക്ക​മൊ​ഴി​ഞ്ഞി​ട്ടി​ല്ല.​ ​

സു​ജാ​ത​നി​ല്ലാ​തെ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​നാ​ട​ക​ ​വേ​ദി​ക്ക് ​മ​റ്റൊ​രു​ ​രം​ഗ​പ​ട​മി​ല്ല.​ ​പ​രാ​ജ​യ​വും​ ​വി​ജ​യ​വും​ ​ഓ​രോ​രു​ത്ത​രു​ടെ​യും​ ​കാ​ഴ്‌ചപ്പാ​ടി​ന് ​അ​നു​സ​രി​ച്ച് ​വ്യ​ത്യാ​സ​പ്പെ​ടു​ന്ന​ ​ഒ​ന്നാ​ണ്.​ ​ഇ​ന്ന​ത്തെ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​നി​ന്നു​ ​നോ​ക്കു​മ്പോ​ൾ​ ​പ​ഴ​യ​ത​ല​മു​റ​ ​പ​രാ​ജ​യ​മാ​യി​ ​തോ​ന്നി​യേ​ക്കാം.​ ​പ​ക്ഷെ​ ​അ​ത​വ​രെ​ ​വേ​ണ്ട​രീ​തി​യി​ൽ​ ​മ​ന​സ്സി​ലാ​ക്കാ​ഞ്ഞി​ട്ടാ​ണ്.​ ​സ്വാ​ർ​ത്ഥ​യി​ല്ലാ​ത്ത​വ​രാ​യി​രു​ന്നു​ ​മു​ൻ​കാ​ല​ ​ക​ലാ​കാ​ര​ന്മാ​ർ.​ ​വെ​ള്ള​ത്തി​ൽ​ ​ഒ​ഴു​കി​ ​ന​ട​ന്ന​ ​പൊ​ങ്ങു​ത​ടി​പോ​ലെ​യാ​യി​രു​ന്നു​ ​അ​വ​രു​ടെ​ ​ജീ​വി​തം.​ ​കു​ടും​ബം,​ ​മ​ക്ക​ൾ,​ ​ഭാ​ര്യ​ ​എ​ന്ന​തി​നെ​ ​കു​റി​ച്ചൊ​ന്നും​ ​അ​വ​ർ​ ​കാ​ര്യ​മാ​യി​ ​ചി​ന്തി​ച്ചി​രു​ന്നി​ല്ല.​ ​ക​ല​യാ​യി​രു​ന്നു​ ​അ​വ​ർ​ക്കെ​ല്ലാം.​ ​അ​തു​കൊ​ണ്ടു​ ​ത​ന്നെ​ ​അ​വ​രി​ൽ​ ​പ​ല​ർ​ക്കും​ ​വ​ഴി​യ​രി​കി​ൽ​ ​കി​ട​ന്നു​മ​രി​ക്കേ​ണ്ടി​ ​വ​ന്നു.​ ​മ​ക്ക​ൾ​ ​അ​ച്ഛ​ന്മാ​രെ​ ​ത​ള്ളി​പ്പ​റ​യു​ന്ന​തു​ ​കേ​ൾ​ക്കേ​ണ്ടി​ ​വ​ന്നു.​ ​ക​ല​യോ​ടു​ണ്ടാ​യി​രു​ന്ന​ ​നി​സ്വാ​ർ​ത്ഥ​ ​മ​നോ​ഭാ​വ​മാ​ണ് ​അ​വ​രെ​ ​വേ​റി​ട്ട​ ​വ​ഴി​ക​ളി​ലൂ​ടെ​യെ​ല്ലാം​ ​സ​ഞ്ച​രി​പ്പി​ച്ച​ത്.

സ്വാ​ർ​ത്ഥ​തയി​ല്ലാ​ത്ത​ ​ക​ലാ​കാ​ര​നാ​യി​രു​ന്നു​ ​എ​ന്റെ​ ​അ​ച്ഛ​ൻ.​ ​പ​ന്ത​ൽ​ ​പ​ണി​ മു​ത​ൽ​ ​രം​ഗ​പ​ടം വ​രെ​ ​ചെ​യ്യാ​ത്ത​ ​കൈ​ത്തൊ​ഴി​ലു​ക​ൾ​ ​ഇ​ല്ലാ​യി​രു​ന്നു..​ ​ക​ല​യോ​ട് ​അ​മി​ത​മാ​യ​ ​സ്‌​നേ​ഹ​മാ​യി​രു​ന്നു.​ ​മ​ക്ക​ൾ​ക്ക് ​ന​ൽ​കാ​വു​ന്ന​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സ്വ​ത്ത് ​ക​ല​യാ​ണെ​ന്ന് ​അ​ദ്ദേ​ഹം​ ​വി​ശ്വ​സി​ച്ചു.​ ​ഒ​രി​ക്ക​ലും​ ​ക​ണ​ക്കു​ ​പ​റ​ഞ്ഞു​ ​കാ​ശു​വാ​ങ്ങി​ക്കാ​ൻ​ ​ത​യ്യാ​റാ​യി​ല്ല.​ ​അ​ങ്ങ​നെ​ ​ത​ന്നെ​ ​ജീ​വി​ച്ച് ​ മ​രി​ച്ചു.​ ​ജീ​വി​ത​ത്തി​ൽ​ ​ഒ​ന്നും​ ​നേ​ടി​യി​ല്ല.​ ​അ​ച്ഛ​ന്റെ​ ​ജീ​വി​തം​ ​മു​ഴു​വ​ൻ​ ​ക​ണ്ടു​വ​ള​ർ​ന്ന​ ​എ​നി​ക്ക് ​ഒ​രി​ക്ക​ലും​ ​അ​ദ്ദേ​ഹ​ത്തെ​ ​കു​റ്റ​പ്പെ​ടു​ത്താ​ൻ​ ​പ​റ്റി​ല്ല.​ ​ആ​ ​അ​ച്ഛ​ന്റെ​ ​മ​ക​നാ​യ​തു​കൊ​ണ്ടു​മാ​ത്ര​മാ​ണ് ​ഞാ​ൻ​ ​ഇ​ന്ന​ത്തെ​ ​ആ​ർ​ട്ടി​സ്റ്റ് ​സു​ജാ​ത​നാ​യ​തും.​ ​എ​ന്റെ​ ​അ​ച്ഛ​ൻ​ ​ആ​രാ​യി​രു​ന്നു​വെ​ന്ന് ​എ​നി​ക്ക് ​മ​ന​സ്സി​ലാ​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ട്ടു​ണ്ട്,​ ​ക​ല​യോ​ട് ​സ്‌​നേ​ഹ​മി​ല്ലാ​ത്തൊ​രു​ ​ത​ല​മു​റ​യാ​ണ് ​ഇ​ന്നു​ള്ള​ത്.​ ​നാ​ട​കം​ ​അ​വ​ർ​ക്കി​ന്ന് ​യാ​തൊ​രു​ ​വി​ല​യു​മി​ല്ലാ​ത്ത​ ​ഒ​ന്നാ​ണ്.​ ​പ​ണ്ട​ത്തെ​ ​ത​ല​മു​റ​ ​പ്ര​തി​ഫ​ലേ​ച്ഛ​യി​ല്ലാ​തെ​യാ​യി​രു​ന്നു​ ​ഈ​ ​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.​ ​നാ​ട​കം​ ​ത​ന്നെ​യാ​യി​രു​ന്നു​ ​അ​വ​രു​ടെ​ ​ജീ​വി​തം.​ ​നാ​ട​ക​ ​ക്യാ​മ്പാ​യി​രു​ന്നു​ ​അ​വ​രു​ടെ​ ​ലോ​കം.

ത​ന്റെ​ ​കു​ഴ​പ്പം​ ​മൂ​ലം​ ​ഒ​രു​ ​നാ​ട​ക​വും​ ​മു​ട​ങ്ങ​രു​തെ​ന്ന് ​നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​വ​ർ. അ​വ​രെ​ത്ര​ ​മ​ദ്യാ​പാ​നി​യോ​ ​കു​ടും​ബ​ത്തെ​ ​നോ​ക്കാ​ത്ത​വ​രോ​ ​ആ​ക​ട്ടെ,​ ​സ​ത്യ​സ​ന്ധ​രാ​യി​രു​ന്നു.​ ​ഇ​ന്ന് ​അ​ത​ല്ല​ ​നി​സ്സാ​ര​ ​പ്ര​ശ്നം​ ​കൊ​ണ്ടു​പോ​ലും​ ​നാ​ട​കം​ ​മു​ട​ങ്ങു​ന്ന​ ​അ​വ​സ്ഥ​യാ​ണ്.​ ​പ്ര​തി​ഫ​ലം​ ​ക​ണ​ക്കു​ ​പ​റ​ഞ്ഞ് ​വാ​ങ്ങു​ന്ന​വ​രാ​ണു​ള്ള​ത്.​ ​എ​ന്നാ​ൽ​ ​ഒ​രു​ ​നാ​ട​ക​ക​ലാ​കാ​ര​നും​ ​അ​വ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​തു​പോ​ലെ​ ​പ്ര​തി​ഫ​ലം​ ​ഇ​ന്നും​ ​കി​ട്ടു​ന്നി​ല്ല.​ ​വ​ർ​ഷ​ത്തി​ൽ​ ​നൂ​റോ​ ​നൂ​റ്റി​യി​രു​പ​തോ​ ​നാ​ട​ക​ങ്ങ​ൾ​ ​കാ​ണും.​ ​അ​തി​ൽ​ ​നി​ന്നു​ള്ള​ ​വ​രു​മാ​നം​ ​മാ​ത്ര​മാ​ണ് ​അ​വ​ർ​ക്കു​ള്ള​ത്.​ ​എ​ന്തു​കൊ​ണ്ട് ​ഇ​ന്ന് ​സാ​മൂ​ഹ്യ​വി​മ​ർ​ശ​ന​മു​ള്ള​ ​നാ​ട​ക​ങ്ങ​ൾ​ ​ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നു​ ​ചോ​ദി​ച്ചാ​ൽ,​ ​അ​തി​നു​ള്ള​ ​വേ​ദി​ക​ൾ​ ​ഇ​വി​ടെ​ ​കി​ട്ടു​ന്നി​ല്ല​ ​എ​ന്നു​ ​ത​ന്നെ​യാ​ണ് ​ഉ​ത്ത​രം.​ ​ആ​രെ​യും​ ​വേ​ദ​നി​പ്പി​ക്കാ​തെ,​ ​കു​റ്റ​പ്പെ​ടു​ത്താ​തെ​ ​വേ​ണം​ ​ഇ​ന്നു​ ​നാ​ട​ക​മു​ണ്ടാ​ക്കാ​ൻ.​

​ഇ​ന്ന് ​ഒ​രു​ ​രം​ഗ​പ​ടം​ ​സ​ജ്ജീ​ക​രി​ക്കു​മ്പോ​ൾ​ ​അ​മ്പ​ല​മോ​ ​പ​ള്ളി​യോ​ ​ഏ​തെ​ങ്കി​ലും മ​ത​ചി​ഹ്ന​ങ്ങ​ളോ​ ​വ​രാ​തി​രി​ക്കാ​ൻ​ ​നോ​ക്കും.​ ​രം​ഗ​ത്ത് ​അ​മ്പ​ല​മു​ണ്ടെ​ങ്കി​ൽ​ ​ഹി​ന്ദു​പ​ശ്ചാ​ത്ത​ല​മു​ള്ള​ ​നാ​ട​ക​മാ​യി​ ​മു​ദ്ര​കു​ത്തും.​ ​പി​ന്നെ​യ​ത് ​പ​ള്ളി​ക​ളി​ൽ​ ​ബു​ക്ക് ​ചെ​യ്യി​ല്ല,​ ​ഇ​തു​ ​ത​ന്നെ​ ​തി​രി​ച്ചും​ ​ന​ട​ക്കും.​ ​അ​ത്ര​ക​ണ്ട് ​സ​ങ്കു​ചി​ത​മാ​യി​ ​മാ​റി​ ​സ​മൂ​ഹം.​ ​നാ​ട​ക​ക്കാ​ര​നെ​പ്പോ​ലെ​ ​ഇ​ത്ര​യും​ ​അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​ ​മ​റ്റൊ​രു​ ​വി​ഭാ​ഗം​ ​ഉ​ണ്ടാ​കാ​ൻ​ ​സാ​ധ്യ​ത​ത​യി​ല്ല.​ ​ഒ​രു​ ​മി​മി​ക്രി​ക്കാ​ര​ന് ​കി​ട്ടു​ന്ന​ ​പ​രി​ഗ​ണ​ന​പോ​ലും​ ​നാ​ട​ക​ക്കാ​ര​ന് ​കി​ട്ടു​ന്നി​ല്ല.​ ​ജീ​വി​തം​ ​മു​ഴു​വ​ൻ​ ​നാ​ട​ക​ത്തി​നു​വേ​ണ്ടി​ ​ഹോ​മി​ച്ച​വ​നെ​ ​ആ​രും​ ​തി​രി​ച്ച​റി​യി​ല്ല.​ ​അ​ര​നൂ​റ്റാ​ണ്ടാ​യി​ ​നാ​ട​ക​ ​രം​ഗ​ത്തു​ള്ള​ ​സു​ജാ​ത​ൻ​ ​തി​രി​ഞ്ഞു​നോ​ക്കു​ന്നു.

കാ​ര്യ​മാ​യ​ ​മാ​റ്റ​ങ്ങ​ളൊ​ന്നും​ ​സം​ഭ​വി​ക്കാ​തെ,​ ​ഒ​രേ​ ​രീ​തി​യി​ൽ​ ​പോ​കു​ന്ന​ ​ഒ​ന്നാ​ണ് ​പ്രൊ​ഫ​ഷ​ണ​ൽ​ ​നാ​ട​ക​ങ്ങ​ൾ.​ ​ക​ഴി​യാ​വു​ന്ന​ ​പ​രീ​ക്ഷ​ണ​ങ്ങ​ൾ​ ​ന​ട​ത്താ​ൻ​ ​ശ്ര​മി​ച്ചി​ട്ടു​ണ്ട്.​ ​ഇ​ത്ര​യും​ ​കാ​ലം​ ​എ​നി​ക്ക് ​പി​ടി​ച്ചു​ ​നി​ൽ​ക്കാ​ൻ​ ​സാ​ധി​ച്ച​ത് ​കാ​ല​ത്തി​നൊ​പ്പം​ ​സ​ഞ്ച​രി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​തു​കൊ​ണ്ടാ​ണ്.​ ​പു​തി​യ​ ​മെ​റ്റീ​രി​യ​ലു​ക​ൾ​ ​ഉ​പ​യോ​ഗി​ച്ച് ​ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് ​ശ്ര​മി​ക്കു​ന്നു​ണ്ട്.​ ​ബ്ര​ഷും​ ​ചാ​യ​ക്കൂ​ട്ടു​മ​ല്ല​ ​ക​മ്പി​ക​ളും​ ​അ​വി​ടെ​ ​ല​ഭ്യ​മാ​യ​ ​സാ​ധ​ന​ങ്ങ​ളു​പ​യോ​ഗി​ച്ചാ​ണ് ​ചൈ​ന​യി​ൽ​ ​ലോ​ക​ ​നാ​ട​ക​ ​മ​ത്സ​ര​ത്തി​ൽ​ ​ഇ​ന്ത്യ​ൻ​ ​നാ​ട​ക​ത്തി​ന് ​സെ​റ്റൊ​രു​ക്കി​യ​ത്.

വ​രു​മാ​ന​ത്തി​ന് ​മ​റ്റു​ മാ​ർ​ഗ​ങ്ങ​ളോ​ ​ചെ​യ്യാ​ൻ​ ​വേ​റെ​ ​ജോ​ലി​ക​ളോ​ ​ഇ​ല്ലാ​ത്തു​കൊ​ണ്ടും​ ​ഈ​ ​ഫീ​ൽ​ഡി​ൽ​ ​തു​ട​രു​ക​യാ​ണ്.​ ​എ​നി​ക്കി​ന്നും​ ​സാ​മ്പാ​ദ്യ​മെ​ന്നു​ ​പ​റ​യാ​ൻ​ ​ഒ​ന്നു​മി​ല്ല.​ ​ആ​ർ​ട്ടി​സ്റ്റ് ​ കേ​ശ​വ​ന്റെ​ ​ മ​ക​ൻ​ ​ എ​ന്ന് ​ പ​റ​ഞ്ഞാ​ൽ​ ​എ​വി​ടെ​യും​ ​എ​നി​ക്കൊ​രു​ ​സ്ഥാ​നം​ ​കി​ട്ടി​യി​രു​ന്നു.​ ​എ​ല്ലാ​ക്കാ​ര്യ​ത്തി​ലും​ ​അ​ച്ഛ​നെ​ ​ഞാ​ൻ​ ​പി​ന്തു​ട​ർ​ന്നി​ട്ടി​ല്ല.​ ​അ​ച്ഛ​ന് ​ചാ​രാ​യ​കു​പ്പി​ ​വാ​ങ്ങി​ക്കൊ​ണ്ടു​വ​രു​ന്ന​ ​ജോ​ലി​ ​എ​നി​ക്കു​ണ്ടാ​യി​രു​ന്നി​ട്ടും​ ​ഞാ​നി​തു​വ​രെ​ ​മ​ദ്യ​ത്തി​ന്റെ​ ​രു​ചി​ ​നോ​ക്കി​യി​ട്ടി​ല്ല.​ ​എ​നി​ക്കൊ​രി​ക്ക​ലു​മൊ​രു​ ​ക​ച്ച​വ​ട​ക്കാ​ര​നാ​കാ​ൻ​ ​ക​ഴി​ഞ്ഞി​ട്ടി​ല്ല.​ ​ക​ലാ​കാ​ര​നാ​യി​ ​നി​ൽ​ക്കാ​നെ​ ​ശ്ര​മി​ച്ചി​ട്ടു​ള്ളൂ.​ ​ആ​ ​നി​ല​യ്ക്ക് ​ഞാ​നൊ​രു​ ​പ​രാ​ജ​യം​ ​ത​ന്നെ​യാ​യി​രി​ക്കും.​ ​പ​ക്ഷേ​ ​ഞാ​ൻ​ ​സം​തൃ​പ്ത​നാ​ണ്.​ ​ഇ​പ്പോ​ഴും​ ​ഒ​രു​ ​സ്‌​കെ​ച്ച് ​നോ​ക്കി​യ​ല്ല​ ​വ​ര​യ്ക്കു​ന്ന​ത്.​ ​എ​ന്റെ​ ​ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ൽ​ ​നി​ന്നോ​ർ​ത്തെ​ടു​ത്താ​ണ്.​ ​ജീ​വി​ത​ത്തി​ൽ​ ​ക​ണ്ടി​ട്ടു​ള്ള​താ​ണ് ​വ​ര​യ്ക്കു​ന്ന​ത്.​ ​ബാ​ങ്കി​ൽ​ ​നി​ന്ന് ​ലോ​ണെ​ടു​ത്താ​ണ് ​അ​ച്ഛ​ന്റെ​ ​പേ​രി​ലൊ​രു​ ​ഓ​ഡി​റ്റോ​റി​യം​ ​നി​ർ​മ്മി​ച്ചു,​

ഇ​തു​ണ്ടാ​ക്കു​മ്പോ​ൾ​ ​ ല​ക്ഷ്യം​ ​നാ​ട​ക​ത്തെ​ ​സ്‌​നേ​ഹി​ക്കു​ന്ന​ ​ഒ​രു​ ​ത​ല​മു​റ​യ്ക്കാ​യി,​ ​നാ​ട​ക​ത്തി​നാ​യി​ ​എ​ന്റെ​ ​വ​ക​ ​ഒ​രി​ട​മെ​ന്ന​താ​യി​രു​ന്നു.​ ​എ​നി​ക്ക് ​തെ​റ്റി.​ ​ഞാ​ൻ​ ​ചെ​യ്ത​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​മ​ണ്ട​ത്ത​രം​ ​ആ​ണ് ​ആ​ ​ഓ​ഡി​റ്റോ​റി​യം.​ ​നാ​ട​ക​ത്തെ​ ​വേ​ണ്ടാ​ത്ത​വ​ർ​ക് ക് ​എ​ന്തി​ന് ​ എ​ന്റെ​യീ​ ​സൗ​ജ​ന്യം​?.​ ​വ​ലി​യൊ​രു​ ​ക​ട​ബാ​ധ്യ​ത​ ​മാ​ത്രം​ ​എ​നി​ക്ക് ​മി​ച്ചം.​ ​ചാ​യ​ക്കൂ​ട്ടു​ക​ൾ​ ​നാ​ളെ​ ​ താ​ഴെ​വ​ച്ചാ​ലും​ ​ എ​ന്നെ​ ​ഞാ​നാ​ക്കി​യ​ ​നാ​ട​ക​ത്തി​ന്റെ​ ​ യ​വ​നി​ക​ ​ഉ​യ​ർ​ന്നു​ ​ നി​ൽ​ക്ക​ണ​മെ​ന്നാ​ണ് ​ ആ​ഗ്ര​ഹം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VARADHYA, KALA, ARTIST SUJATHAN, DRAMA ARTIST
KERALA KAUMUDI EPAPER
TRENDING IN ART
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.