കൊച്ചി:ചിത്രകാരി ടി.കെ. പത്മിനിയുടെ പേരിൽ ലളിതകലാ അക്കാഡമിയും പത്മിനി മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി നൽകുന്ന പത്മിനി പുരസ്കാര സമർപ്പണം ഇന്ന് വൈകിട്ട് 3.30ന് എറണാകുളം ഡർബാർ ഹാൾ ആർട് ഗ്യാലറിയിൽ നടക്കും. പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം നിർവഹിക്കും. ചിത്രകാരനായ ബി.ഡി. ദത്തൻ പുരസ്കാരം ഏറ്റുവാങ്ങും. ലളിതകലാ അക്കാഡമിയുടെ കലാകാര ഡയറക്ടറി പുറത്തിറക്കും. ചെയർമാൻ നേമം പുഷ്പരാജ് അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ ജോണി എം.എൽ, സജിത ആർ. ശങ്കർ, ശ്രീജ പള്ളം, കെ. സുരേന്ദ്രൻ, എബി. എൻ. ജോസഫ്, ഉത്തമൻ കാടഞ്ചേരി ,സെക്രട്ടറി പി. വി. ബാലൻ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |