SignIn
Kerala Kaumudi Online
Thursday, 03 December 2020 4.54 PM IST

146 പേർക്ക് കൂടി കൊവിഡ്; 112 പേർക്ക് രോഗമുക്തി

134 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ 146 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 112 പേർ രോഗമുക്തി നേടി. 134 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 12 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്.

ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച 6262 പേരിൽ 5205 പേർ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 41 പേർ മരണപ്പെട്ടു. നിലവിൽ 1016 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 383 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവർ:

അമ്പലവയൽ സ്വദേശികൾ 37 പേർ, മുട്ടിൽ, മേപ്പാടി 12 പേർ വീതം, പടിഞ്ഞാറത്തറ 11, മാനന്തവാടി, കൽപ്പറ്റ 9 പേർ വീതം, മീനങ്ങാടി, മുള്ളൻകൊല്ലി, നെന്മേനി, ബത്തേരി 6 പേർ വീതം, പുൽപ്പള്ളി 4, മൂപ്പൈനാട് 3, കോട്ടത്തറ, പൊഴുതന, തവിഞ്ഞാൽ, തിരുനെല്ലി, വെള്ളമുണ്ട 2 പേർ വീതം, നൂൽപ്പുഴ, പനമരം, തൊണ്ടർനാട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.

ഇതിൽ 2 മേപ്പാടി സ്വദേശികളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

കർണാടകയിൽ നിന്ന് വന്ന നൂൽപ്പുഴ സ്വദേശി, ബാംഗ്ലൂരിൽ നിന്ന് വന്ന മുട്ടിൽ സ്വദേശി, രാജസ്ഥാൻ, ശ്രീനഗർ എന്നിവിടങ്ങളിൽ നിന്ന് വന്ന 2 തിരുനെല്ലി സ്വദേശികൾ, തമിഴ്നാട്ടിൽ നിന്ന് വന്ന 2 മേപ്പാടി സ്വദേശികൾ, പശ്ചിമബംഗാളിൽ നിന്ന് വന്ന 3 തവിഞ്ഞാൽ സ്വദേശികൾ, കർണാടകയിൽ നിന്ന് വന്ന 2 വൈത്തിരി സ്വദേശികൾ, ഒരു തമിഴ്നാട് സ്വദേശി എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

രോഗമുക്തി നേടിയവർ :

മാനന്തവാടി സ്വദേശികൾ 6 പേർ, വൈത്തിരി, മീനങ്ങാടി, പൂതാടി, തവിഞ്ഞാൽ, മുട്ടിൽ സ്വദേശികളായ 4 പേർ വീതം, നെന്മേനി, നൂൽപ്പുഴ, കണിയാമ്പറ്റ 3 പേർ വീതം, പുൽപ്പള്ളി, ബത്തേരി 2 പേർ വീതം, എടവക, പടിഞ്ഞാറത്തറ, തിരുനെല്ലി, കോട്ടത്തറ, അമ്പലവയൽ, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരും 4 കോഴിക്കോട് സ്വദേശികളും ഒരു ആലപ്പുഴ സ്വദേശിയും 3 തമിഴ്നാട് സ്വദേശികളും വൈത്തിരി ഓറിയന്റൽ കോളേജ് സി എഫ് എൽ ടി സിയിൽ ചികിത്സയിലായിരുന്ന 17 പേരും വീടുകളിൽ ചികിത്സയിലായിരുന്ന 42 പേരുമാണ് രോഗമുക്തരായത്.

676 പേർ പുതുതായി നിരീക്ഷണത്തിൽ
369 പേർ നിരീക്ഷണകാലം പൂർത്തിയാക്കി

5966 പേർ നിലവിൽ നിരീക്ഷണത്തിൽ

698 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ

ഇന്നലെ അയച്ചത് 1231 സാമ്പിളുകൾ

ഇതുവരെ അയച്ചത് 125051 സാമ്പിളുകൾ

122818 പേരുടെ ഫലം ലഭിച്ചു

116556 നെഗറ്റീവും 6262 പോസിറ്റീവും

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, WAYANAD
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.