SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.35 AM IST

രാത്രി നീണ്ട അനിശ്ചിതത്വം; ക്ഷമയിൽ അനുരഞ്ജനം

kb-ganeshkumar

തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേശ് കുമാറിന്റെ രാജിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിന് തടയിട്ടത് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ. രാജിയാണ് ഉചിതമെന്ന നിലപാടിലായിരുന്നു എൽ.ഡി.എഫ് ഘടക കക്ഷികളും നേതൃത്വവും.

തിങ്കളാഴ്ച രാത്രി മുതിർന്ന നേതാക്കൾ നടത്തിയ ആശയവിനിമയത്തിൽ രാജിയാണ് ഉചിതമെന്ന് എൽ.ഡി.എഫ് നേതൃത്വം ധാരണയിലെത്തി. മന്ത്രിസഭായോഗത്തിൽ കെ.ബി.ഗണേശ് കുമാർ പങ്കെടുക്കില്ലെന്ന അഭ്യൂഹം രാവിലെ മുതൽ പ്രചരിച്ചു. എട്ടുമണിയായിട്ടും കൊട്ടാരക്കരയിലെ കീഴൂട്ട് വീട്ടിൽ നിന്നു ഗണേശ് കുമാർ പുറത്തിറങ്ങിയില്ല. എന്നാൽ, തിങ്കളാഴ്ച രാത്രിതന്നെ ഗണേശ് അനുരഞ്ജന ശ്രമം തുടങ്ങിയിരുന്നു. ഫോണിൽ വിളിച്ചെങ്കിലും ഭാര്യ ബിന്ദുമേനോൻ ഫോൺ എടുത്തില്ല. ഭാര്യാസഹോദരിയെ ഫോണിൽ വിളിച്ച ഗണേശ് കുമാർ തനിക്ക് തെറ്റുപറ്റിയെന്നും ഭാര്യയോട് മാപ്പു പറയാമെന്നും പറഞ്ഞു. ഭാര്യാസഹോദരി നടത്തിയ അനുരജ്ഞന നീക്കത്തെ തുടർന്ന് ചൊവ്വാഴ്ച രാവിലെ ഭാര്യ ഫോണെടുക്കാൻ തയ്യാറായി. കഴിഞ്ഞ ദിവസമുണ്ടായ തെറ്റിന് മന്ത്രി മാപ്പു പറഞ്ഞു. തനിക്ക് പ്രശ്നമില്ലെന്നും പരാതിയുമായി മുന്നോട്ട് പോകില്ലെന്നും ഭാര്യയും പ്രതികരിച്ചു.

ഇതിനുശേഷം ഒൻപത് മണിയോടെയാണ് ഗണേശ് കുമാർ കനത്ത പൊലീസ് സുരക്ഷയിൽ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA