SignIn
Kerala Kaumudi Online
Friday, 23 April 2021 2.16 PM IST

എസ് എസ് എൽ സി, പ്ലസ് ടൂ പരീക്ഷകൾ മാറ്റിവയ്‌ക്കണമെന്ന് സർക്കാർ; വോട്ടെടുപ്പിന് ശേഷം മതിയെന്ന് ആവശ്യം

sslc

തിരുവനന്തപുരം: എസ് എസ് എൽ സി, പ്ലസ് ടൂ പരീക്ഷകൾ മാറ്റിവയ്‌ക്കണമെന്ന് സംസ്ഥാന സർ‌ക്കാർ. ഈ മാസം പതിനേഴിന് തുടങ്ങുന്ന പരീക്ഷകൾ മാറ്റിവയ്‌ക്കണമെന്ന് സർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷനോടാണ് ആവശ്യപ്പെട്ടത്. വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്നാണ് ആവശ്യം.

അദ്ധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉളളതിനാലാണ് പരീക്ഷകൾ മാറ്റിവയ്‌ക്കാൻ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം നേരത്തെ ഇടത് അദ്ധ്യാപക സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ഇലക്ട്രറൽ ഓഫീസർ സർക്കാരിന്റെ കത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ചു. മാർച്ച് 17 മുതൽ മാർച്ച് 30 വരെയാണ് എസ് എസ് എൽ സി പരീക്ഷകൾ നിശ്‌ചയിച്ചിരിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SSLC, HIGHER SECONDARY EXAM, KERALA GOVT, ELECTION COMMISSION
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.